സൗദിയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി

മലപ്പുറം വടക്കാങ്ങര സ്വദേശി മുഹമ്മദ് മുസ്തഫ (45) ആണ് മരിച്ചത്

ജിദ്ദ: തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി. മലപ്പുറം വടക്കാങ്ങര സ്വദേശി മുഹമ്മദ് മുസ്തഫ (45) ആണ് മരിച്ചത്. തീപൊള്ളലേറ്റ് ഒരാഴ്ച്ചയായി ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ മറവുചെയ്യും.

പിതാവ്, തടത്തിൽകുണ്ടിലെ പുതിയപറമ്പത്ത് അബ്ദു. മാതാവ്, പരേതയായ പാത്തുമ്മക്കുട്ടി. ഭാര്യ: ഷബ്ന ഹഫ്സത്ത്. മക്കൾ: മുഹമ്മദ് ഷജാഹ്, മുഹമ്മദ് ഷഹസാദ്, ആയിഷ ഷിസ. സഹോദരങ്ങൾ: കബീർ (ജിദ്ദ), അനസ്, ഹാജറുമ്മ, സുഹറ, ജസീല, ഫൗസിയ, സൈന.

To advertise here,contact us