ഹജ്ജിന് എത്തിയ കുടുംബാംഗങ്ങളെ കാണാനെത്തി; സൗദിയിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി

അവിടെയത്തിയ അഷ്റഫിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു, പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

മക്ക: ഹജ്ജിന് എത്തിയ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ മക്കയിലെത്തിയ മലയാളി പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് ഓമശ്ശേരി സ്വദേശി അഷ്റഫ് (47) ആണ് മരിച്ചത്.സൗദി ഹാഇലിൽ ബഖാല നടത്തുകയായിരുന്നു അഷ്റഫ്. നാട്ടിൽനിന്നും ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ കാണാൻ ഹാഇലിൽനിന്ന് സകുടുംബം കഴിഞ്ഞ ദിവസം മക്കയിൽ എത്തിയതായിരുന്നു. അവിടെയത്തിയ അഷ്റഫിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു, പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. കെഎംസിസി നേതൃത്വത്തിൽ മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.

To advertise here,contact us