അബുദബി: എമിറേറ്റിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര് അറേബ്യയുടെ വിമാനത്തിൽ തീപിടുത്തം. ആളപായമില്ലെന്നാണ് വിവരം. ഇന്ന് പുലർച്ചെയാണ് സംഭവം. തീപിടിത്തം ഉണ്ടായ ഉടന് തന്നെ അധികൃതര് വേണ്ട നടപടികള് സ്വീകരിച്ചു.
യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായത്. പവർ ബാങ്ക് പൊട്ടിത്തെറിച്ചതോടെ എക്സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാരോട് പുറത്തിറങ്ങാൻ അധികൃതർ നിർദേശം നൽകി.
16-ാം വയസ്സിൽ 'കളിക്കാനിറങ്ങുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കണ്ടേ അമ്പാനേ'; യമാലിനെ ഏറ്റെടുത്ത് ലോകം
വിമാനത്തിലുണ്ടായിരുന്ന സഹയാത്രികർ പവർ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും ശ്രമിച്ചിരുന്നു. സംഭവത്തിൽ നാല് പേരെ അധികൃതർ തടഞ്ഞു. പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയുമാണ് തടഞ്ഞുവെച്ചത്. എക്സിറ്റ് ഡോറുകള് തുറന്ന രണ്ടുപേരെയും തടഞ്ഞു. ഭാഗ്യവശാൽ വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിലെ മറ്റു യാത്രക്കാരെ മറ്റൊരു വിമാനത്തില് കോഴിക്കോട് എത്തിച്ചു.