പെരുന്നാൾ പൈസ പിൻവലിക്കാം; ഖത്തറിൽ ഈദിയ്യ എടിഎം

ചെറിയ സംഖ്യയുടെ കറൻസികൾ ലഭ്യമാക്കുന്നതിനാണ് ആഘോഷവേളയിൽ ഖത്തർ സെൻട്രൽ ബാങ്ക് ഈദിയ്യ എടിഎമ്മുകൾ സ്ഥാപിക്കുന്നത്

ദോഹ: ഇത്തവണത്തെ ബലിപെരുന്നാളിന് പണം പിൻവലിക്കുന്നതിന് ഈദിയ്യ എടിഎം സേവനം ആരംഭിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. ജൂൺ ആറ് മുതൽ വിവിധ ഭാഗങ്ങളിലായി ഈദിയ്യ എടിഎമ്മുകൾ പ്രവർത്തിച്ചു തുടങ്ങി.

ചെറിയ സംഖ്യയുടെ കറൻസികൾ ലഭ്യമാക്കുന്നതിനാണ് ആഘോഷവേളയിൽ ഖത്തർ സെൻട്രൽ ബാങ്ക് ഈദിയ്യ എടിഎമ്മുകൾ സ്ഥാപിക്കുന്നത്. പ്രിയപ്പെട്ടവർക്ക് നൽകുന്ന ഈദ് പണം നൽകുന്ന പാരമ്പര്യം സുഗമമാക്കുന്നതിനുള്ള ഒരു സൗകര്യപ്രദമായ മാർഗമാണ് ഈദിയ്യ എടിഎം വഴി ലഭ്യമാകുന്നത്. 5,10, 50,100 റിയാലുകളുടെ കറൻസികൾ ഈദിയ്യ എടിഎം വഴി പിൻവലിക്കാം.

يسر مصرف قطر المركزي الإعلان عن إتاحة خدمة صراف العيدية (خردة العيد) ابتداءً من يوم الخميس الموافق 6 يونيو 2024.#مصرف_قطر_المركزي pic.twitter.com/5m0YToEF0j

10 സ്ഥലങ്ങളിൽ ലഭ്യമായ ഈദിയ എടിഎം സേവനം ലഭിക്കുന്നത്. മാൾ ഓഫ് ഖത്തർ, അൽ വക്ര ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസ്ം മാൾ, അൽ മിർഖാബ് മാൾ, വെസ്റ്റ് വാക്ക്, പ്ലേസ് വെൻഡോം, അൽ ഖോർ മാൾ, അൽ മീര-മുയിതർ, അൽ മീര-തുമാമ എന്നിവിടങ്ങളിലാണ് ഈദിയ്യ എടിഎം സേവങ്ങൾ ലഭിക്കുന്നത്.

To advertise here,contact us