ഇനി വിമാനം പറക്കുമ്പോൾ യാത്രയിലെ കാഴ്ചകൾ ഉറ്റവർക്ക് വീഡിയോ കോളിലൂടെ കാണിച്ചു കൊടുക്കാം. പറക്കുന്ന വിമാനത്തിലിരുന്ന് പുറം ലോകവുമായി ബന്ധപ്പെടാന് വൈഫൈ സംവിധാനം ഒരുക്കുകയാണ് ഖത്തർ എയർവൈസ്. ഖത്തർ വിമാന കമ്പനിയായ മൂന്ന് ബോയിംഗ് 777-300 വിമാനങ്ങളിൽ സ്റ്റാർലിങ്കിൻ്റെ വൈഫൈ അവതരിപ്പിക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ഈ വർഷം അവസാന പാദത്തോടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനായി ഖത്തർ എയർവേയ്സ്, സ്റ്റാർലിങ്കിൻ്റെ വൈ-ഫൈ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. അടുത്ത രണ്ട് വര്ഷത്തിനുള്ളില് തങ്ങളുടെ മുഴുവന് ആധുനിക വിമാനങ്ങളിലും സ്പേസ് എക്സ്-പവര് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വൈഫൈ സേവനം ക്രമേണ വ്യാപിപ്പിക്കാനാണ് ഖത്തര് എയര്വെയ്സ് പദ്ധതിയിടുന്നത്. സെക്കന്ഡില് 500 മെഗാബിറ്റ് വരെ അള്ട്രാ ഹൈസ്പീഡ് വൈഫൈ കണക്റ്റിവിറ്റിയാണ് ഖത്തര് എയര്വെയ്സ് വാഗ്ദാനം ചെയ്യുന്നത്. വിമാന യാത്രക്കിടെ വീഡിയോ കോൾ, ഓൺലൈൻ ഗൈമിംഗ്, വെബ് ബ്രൗസിംഗ് നടത്താൻ സാധിക്കും.
ജർമ്മനിയിലെ ഹാംബർഗിൽ നടന്ന എയർക്രാഫ്റ്റ് ഇൻ്റീരിയർ എക്സ്പോയിൽ ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സിഇഒ ബദർ മുഹമ്മദ് അൽ-മീർ, സ്പേസ് എക്സിലെ സ്റ്റാർലിങ്ക് എഞ്ചിനീയറിംഗ് വൈസ് പ്രസിഡൻ്റ് മൈക്ക് നിക്കോൾസ് എന്നിവർ ഖത്തർ എയർവേയ്സും സ്പേസ് എക്സിൻ്റെ സ്റ്റാർലിങ്കും തമ്മിലുള്ള പങ്കാളിത്തം വെളിപ്പെടുത്തുകയായിരുന്നു. സ്പേസ് എക്സിൻ്റെ ലോകത്തിലെ ഏറ്റവും വലിയ സാറ്റലൈറ്റ് ഇൻ്റർനെറ്റ് കോൺസ്റ്റലേഷനായ സ്റ്റാർലിങ്കുമായുള്ള ഈ സഹകരണം.
ഡികെയുടെ കൂടോത്ര ആരോപണം ഭ്രാന്ത്, രാജ്യമാകെ ബിജെപി വലിയ തിരിച്ചടി നേരിടും; എം വി ഗോവിന്ദൻ
ഇത്തരത്തിൽ ഒരു സേവനം വാഗ്ദാനം ചെയ്യുന്ന ഈ മേഖലയിലെ ആദ്യത്തെ എയർലൈനായി ഖത്തർ എയർവേയ്സ് ഇതോടെ മാറുകയാണ്. ഈ സംവിധാനം നടപ്പാക്കുന്നതിലൂടെ ഖത്തർ എയർവേയ്സിൻ്റെ നാഴികകല്ലാകുമെന്നാണ് കരുതുന്നതെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൻജിനീയർ. ബദർ മുഹമ്മദ് അൽമീർ പറഞ്ഞു.