ഹൃദയാഘാതം; കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി

15 വർഷത്തോളമായി ഗൾഫിൽ തന്നെയാണ് താമസം

ദുബായ്: കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി. തായത്തെരു അമീർ ഹംസാസിലെ തൻവീർ അമീർ ഹംസ (51) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പുറത്ത് പോയ സമയത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

15 വർഷത്തോളമായി ഗൾഫിൽ തന്നെയാണ് താമസം. പ്രവാസി പ്രമുഖനായ പരേതൻ അമീർ ഹംസയുടെ മകനാണ് തൻവീർ. തൈക്കണ്ടി ഖദീജയാണ് മാതാവ്. ഭാര്യ: റഫീന കോയ്യോട്. മക്കൾ: ആയിശ, ആലിയ.

To advertise here,contact us