അബുദബി : യൂറോപ്പിലേക്കുള്ള നിലവിലെ ഷെങ്കൻ വിസ മാതൃകയിൽ ജിസിസി രാജ്യങ്ങളിലേക്കും ഏകീകൃത വിസ വരുന്നു. ഈ വർഷം അവസാനത്തോടെയാണ് ഏകീകൃത ടൂറിസ്റ്റ് വിസ യാഥാർഥ്യമാകുക. ദുബൈയില് നടക്കുന്ന അറേബ്യന് ട്രാവല് മാര്ക്കറ്റിലാണ് അധികൃതര് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില് നിന്ന് ഗള്ഫിലേക്കുള്ള യാത്രകള്ക്ക് വലിയ സാധ്യതകള് തുറക്കുന്നതാണ് പുതിയ വിസ സംവിധാനം. ഏകദേശം പതിനായിരം മുതൽ പതിനഞ്ചായിരം രൂപ വരേയ്ക്കാവും ഷെങ്കൻ വിസ ലഭ്യമാകുക എന്നാണ് സൂചന.
കുവൈത്ത് പോലെ വിസയ്ക്ക് വലിയ തുക വാങ്ങുന്ന രാജ്യങ്ങളിലേക്ക് സന്ദര്ശനം നടത്തുന്നവര്ക്കായിരിക്കും കൂടുതല് ഗുണമുണ്ടാകുന്നത്. വിസ തുക ഗണ്യമായി കുറയും. വ്യത്യസ്ത ജിസിസി രാജ്യങ്ങളിലേക്ക് വെവ്വേറെ വിസ എടുക്കുന്നതിലുള്ള ബുദ്ധിമുട്ടുകളും ഇതോടെ ഒഴിവാകും.
വിനോദസഞ്ചാരികള്ക്ക് ജിസിസി രാജ്യങ്ങളില് അതിർത്തികളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനാവും. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഗള്ഫ് രാജ്യങ്ങളിലേക്ക് ആകര്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ വിസാ സംവിധാനം നടപ്പാക്കാന് ഉദ്ദേശിക്കുന്നത്. ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസയുമായുള്ള ചര്ച്ചകള് അവസാന ഘട്ടത്തിലാണെന്നാണ് അധികൃതർ പറയുന്നത്. സുരക്ഷയും സാങ്കേതിക വിഷയങ്ങളും പരിഗണിച്ചാവും സഞ്ചാരികൾക്ക് ഷെങ്കൻ വിസ മാതൃകയിൽ ഏകീകൃത വിസ അനുവദിക്കുക.
ചന്ദ്രനിൽ പേടകങ്ങൾ മാത്രമല്ല, ഇനി ട്രെയിനുകളുമോടും,പച്ച കൊടി കാണിച്ച് നാസ