ബഹ്റൈനില് വാഹനാപകടം; പിടിയിലായ യുവാവിനെ വിട്ടയക്കാന് കോടതി ഉത്തരവ്

സംഭവത്തിന്റെ വീഡിയോ പരിശോധിച്ചപ്പോള് മരിച്ച യുവാവിൻ്റെ ശ്രദ്ധക്കുറവ് മൂലമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി

മനാമ: ബഹ്റൈനിൽ വാഹനാപകടത്തില് പിടിയിലായ ഏഷ്യൻ യുവാവിനെ കുറ്റവിമുക്തനാക്കാൻ ട്രാഫിക് ലോവർ ക്രിമിനൽ കോടതി വിധിച്ചു. അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ പരിശോധിച്ചപ്പോള് മരിച്ച യുവാവിൻ്റെ ശ്രദ്ധക്കുറവ് മൂലമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി.

അതോടെയാണ് പിടിയിലായ ഏഷ്യന് ഡ്രൈവറെ വെറുതെ വിടാന് കോടതി ഉത്തരവിട്ടത്. അതേസമയം യുവാവിന് രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനം ഓടിച്ചതിന് ശിക്ഷയായി പിഴ ചുമത്തിയിട്ടുണ്ട്. 20 ദിനാറാണ് പിഴയായി കോടതി വിധിച്ചത്.

To advertise here,contact us