ഹൃദയാഘാതം; മലയാളി നഴ്സ് സൗദി അറേബ്യയിൽ നിര്യാതയായി

റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്എംസി) ആശുപത്രിയിലെ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്സ് സൗദി അറേബ്യയിൽ നിര്യാതയായി. എറണാകുളം പിറവം സ്വദേശിനി ചിറ്റേത്ത്കുന്നേൽ ധന്യ രാജൻ (35) ആണ് മരിച്ചത്. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്എംസി) ആശുപത്രിയിലെ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു.

ഇരുപത്തിനാല് വർഷം നാട് കാണാതെ യുവതി; ഒടുവിൽ മടങ്ങാൻ സഹായിച്ച് റിയാദ് ഇന്ത്യൻ എംബസി

അവിവാഹിതയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും ധന്യയുടെ സഹപ്രവർത്തകരായ അനീഷ്, റഫീഖ് പട്ടാമ്പി, അജീഷ്, സിജോയ് എന്നിവരും രംഗത്തുണ്ട്. മൃതദേഹം എസ്എംസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: സി എസ് രാജൻ, മാതാവ്: അമ്മിണി രാജൻ, രമ്യ, സൗമ്യ എന്നിവരാണ് സഹോദരിമാർ.

To advertise here,contact us