അബുദബി: വർഷങ്ങളോളം ലൈബ്രറി മാനേജ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടറും സഹപ്രവർത്തകയുമായ ഷെയ്ഖ മുഹമ്മദ് അൽ മെഹൈരി അന്തരിച്ചു. അൽ മെഹൈരി വിയോഗത്തിൽ അബുദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ദുഃഖം രേഖപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരമാണ് ഷെയ്ഖ അന്തരിച്ചത്. വ്യാഴാഴ്ച ളുഹ്ർ നമസ്കാരത്തിന് ശേഷം മൃതദേഹം ഖബറടക്കി. സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് എക്സിലൂടെയാണ് വിവരം പങ്കുവെച്ചത്.
With heavy hearts, the Department of Culture and Tourism - Abu Dhabi mourns our colleague Sheikha Mohamed Al Mehairi, Director of the Library Management Department for many years. May Allah Almighty grant her eternal peace. pic.twitter.com/j0Rx9yJ8WM
അൽ മെഹൈരി വർഷങ്ങളോളം അബുദബിയിലെ സാംസ്കാരിക ടൂറിസം വകുപ്പിൽ ലൈബ്രറി മാനേജ്മെൻ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ വായനയോടുള്ള ഇഷ്ടം വളർത്തുന്നതിനുമുള്ള ശക്തമായ പ്രതിബദ്ധതയാണ് അവരുടെ ഭരണകാലം അടയാളപ്പെടുത്തിയതെന്ന് ഡിസിടി അഭിപ്രായപ്പെട്ടു.
ലൈബ്രറി മാനേജ്മെൻ്റിലെ അവരുടെപങ്ക് കൂടാതെ യംഗ് റീഡേഴ്സ് ബുക്സിലെ എമിറാത്തി ബോർഡിൻ്റെ സ്ഥാപക അംഗവും അംബാസഡറും കൂടിയായിരുന്നു അൽ മെഹൈരി. യുവമനസ്സുകളെ പരിപോഷിപ്പിക്കുന്നതിനും സാഹിത്യത്തോടുള്ള അഭിനിവേശം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ സംരംഭങ്ങളുടെ വിജയത്തിൽ അവളുടെ സമർപ്പണം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
Sheikha's impact on MAKTABA and the broader community will endure, leaving behind a legacy of knowledge and goodness that will continue to inspire us all.
അൽ മെഹൈരിയുടെ സമർപ്പണത്തിനും ലൈബ്രറിയിലും സമൂഹത്തിലുമുള്ള സ്വാധീനവും പേരുകേട്ടതാണ്. ഉദാരയായ ആത്മാവ് എന്നാണ് ലൈബ്രറി മാനേജ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് അൽ മെഹൈരിയെ വിശേഷിപ്പിച്ചത്. മക്തബയിലും സമൂഹത്തിലും ഷെയ്ഖയുടെ സ്വാധീനം നിലനിൽക്കും. അത് നമുക്കെല്ലാവർക്കും പ്രചോദനം നൽകുന്ന അറിവിൻ്റെയും നന്മയുടെയും ഒരു പൈതൃകമായി അവശേഷിക്കും.
നിങ്ങളുടെ നല്ല ഓർമ്മ ഞങ്ങളുടെ ഹൃദയങ്ങളിൽ ഉറച്ചുനിൽക്കും. ഞങ്ങൾ വിട പറയുന്നില്ല. നിങ്ങളുടെ ഉൾക്കൊണ്ട മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പാരമ്പര്യം തുടരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മക്തബ കൂട്ടിച്ചേർത്തു.