ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങവെ ബഹ്റൈന് വിമാനത്താവളത്തില് വെച്ച് മലയാളി മരിച്ചു

ദീർഘകാലമായി പ്രവാസിയായ തോമസ് ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങവെയാണ് വിമാനത്താവളത്തിൽ വെച്ച് മരിച്ചത്

മനാമ: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ബഹ്റൈൻ വിമാനത്താവളത്തിൽ വെച്ച് പ്രവാസി മലയാളി മരിച്ചു. മാവേലിക്കര തഴക്കര സ്വദേശി റോയ് പുത്തൻപുരക്കൽ തോമസ് (62) ആണ് മരിച്ചത്. ദീർഘകാലമായി പ്രവാസിയായ തോമസ് ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങവെയാണ് വിമാനത്താവളത്തിൽ വെച്ച് മരിച്ചത്. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തീകരിച്ച ശേഷം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ഭാര്യ: മിനി റോയ് (ഏഷ്യൻ സ്കൂൾ അധ്യാപിക). മക്കൾ: റോണി തോമസ് (കാനഡ), റീമ തോമസ് (കുവൈറ്റ്).

To advertise here,contact us