ബഹ്റൈനിൽ മലയാളി യുവതി മരിച്ച നിലയിൽ

കോഴിക്കോട് ചേമഞ്ചേരി സ്വദേശി അസനാസ് ആണ് മരിച്ചത്

മനാമ: ബഹ്റൈനിൽ ജോലിക്കായി എത്തിയ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേമഞ്ചേരി സ്വദേശി അസനാസ് (37) ആണ് മരിച്ചത്. മൂന്നു മാസം മുമ്പ് ഒരു റസ്റ്റോറന്റിൽ ജോലിക്കായി സന്ദർശകവിസയിലാണ് അസനാസ് ബഹ്റൈനിൽ എത്തിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. രണ്ടു കുട്ടികളുണ്ട്. പിതാവ് റസാഖ്, മാതാവ് അസ്മ. പൊലീസ് അന്വേഷണം ആരംഭിച്ചു.

To advertise here,contact us