മലയാളി ഉംറ തീർത്ഥാടക മദീനയിൽ നിര്യാതയായി

താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു

മദീന: മലയാളി ഉംറ തീർത്ഥാടക മദീനയിൽ നിര്യാതയായി. പാലക്കാട് ചന്ദപേട്ട സ്വദേശിനി സാലിമ (75) ആണ് മരിച്ചത്. ഉംറ നിർവ്വഹിച്ച ശേഷം മദീനയിൽ എത്തിയപ്പോഴാണ് മരണം. താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

മക്കൾ ബേനസീർ, അഹജ, അക്ബർ അലി, ഹക്കീം എന്നിവരാണ്. മരണാനന്തര നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി.

To advertise here,contact us