മനാമ: ബഹ്റൈനിൽ കോഴിക്കോട് സ്വദേശി നിര്യാതനായി. കായക്കൊടി സ്വദേശി സുരേഷ് തെക്കാടത്തിൽ ആണ് മരിച്ചത്. ബേക്കറി ജീവനക്കാരനായിരുന്നു സുരേഷ്. നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദഹേം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള നടപടികൾ സുരേഷ് ജോലി ചെയ്തിരുന്ന ബേക്കറി മാനേജ് മെന്റും ഐസിആർഎഫും കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും ചേർന്ന് തുടരുന്നു.
ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി നിര്യാതനായി
മലപ്പുറം സ്വദേശി ഒമാനിൽ ഹൃദയാഘതത്തെ തുടർന്ന് നിര്യാതനായി. വൈലത്തൂർ കാവപ്പുരനന്നാട്ട് മുഹമ്മദ് ശഫീഖ് (37) ആണ് മരിച്ചത്. ഒമാൻ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സലാല കെഎംസിസി ഭാരവാഹികൾ അറിയിച്ചു. ഭാര്യ: മുഹ്സിന. മക്കൾ: മുഹമ്മദ് സഫ്നീത്, മുഹമ്മദ് സഹ്സിൻ, സബാ സഫിയ.