അബുദബി: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ മണിക്കൂറിൽ 120 കിലോമീറ്ററിൽ താഴെയുള്ള വേഗതയിൽ വാഹനമോടിച്ചാൽ പിഴ ഈടാക്കുമെന്ന് അബുദബി പൊലീസ്. 400 ദിർഹമാണ് പിഴയായി ഈടാക്കുക. പിഴ ഒഴിവാക്കുന്നതിന് ഏതൊക്കെ പാതകളിലാണ് മിനിമം വേഗപരിധി പാലിക്കേണ്ടതെന്നതിനെ കുറിച്ചും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 2023 ജൂൺ നാല് മുതൽ, സ്വീഹാൻ റോഡിലെ ആറ് കിലോമീറ്റർ പരിധിയിലെ പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി കുറച്ചിരുന്നു.
രണ്ടു ചായ, ഒരു ടോസ്റ്റ്; 252 രൂപ!! അയോധ്യയിലെ ഹോട്ടൽ വൈറൽ
അബുദബി ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ ദിശയിലുള്ള അൽ ഫലാഹ് പാലത്തിൽ നിന്നുള്ള റോഡിൽ പുതുക്കിയ വേഗത ബാധകമാണെന്ന് പൊലീസ് അറിയിച്ചു. 2024 ജനുവരി 29-ന് മുതൽ മണിക്കൂറിൽ 120 കിലോമീറ്ററിന് മുകളിൽ ഡ്രൈവ് ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പൊലീസ് അതോറിറ്റി വാഹനമോടിക്കുന്നവരെ ഓർമ്മിപ്പിച്ചു. ഇത് ഓർമ്മിപ്പിച്ചു കൊണ്ടുള്ള പോസ്റ്റും പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മണിക്കൂറിൽ 120 കിലോമീറ്ററിൽ കുറയാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർക്കും റോഡ് ഉപയോക്താക്കൾക്കും റോഡിനായി വ്യക്തമാക്കിയിട്ടുള്ള ഏറ്റവും കുറഞ്ഞ വേഗതയേക്കാൾ കുറഞ്ഞ വേഗതയിൽ വാഹനം ഓടിച്ചാൽ 400 ദിർഹം മൂല്യമുള്ള രൂപ പിഴ അടക്കേണ്ടിവരും. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയുള്ള മൂന്നാമത്തെയും അവസാനത്തെയും പാതകൾ ഹെവി വാഹനങ്ങൾക്ക് ഉപയോഗിക്കാൻ അനുവാദമുണ്ട്.
ക്രിക്കറ്റ് താരങ്ങളില് നിന്ന് മദ്യം പിടികൂടി; അന്വേഷണം പ്രഖ്യാപിച്ച് സൗരാഷ്ട്ര
2023 ജനുവരി ഒന്ന് മുതൽ, ദുബായ്-ഹത്ത റോഡിൽ ആറ് കിലോമീറ്റർ ദൈർഘ്യമുള്ള പരമാവധി വേഗത പരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചു. ദുബായ്, അജ്മാൻ, അൽ ഹൊസ്ൻ റൗണ്ട് എബൗട്ട് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സെക്ടറിൽ വേഗപരിധിയിലെ മാറ്റം ബാധകമാണ്. വേഗപരിധി അടയാളങ്ങൾ അതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യുകയും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി റോഡിൽ ചുവന്ന വര അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.