ചികിത്സയ്ക്കായി നാട്ടിൽപോയ പ്രവാസി നിര്യാതനായി

മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ ഖബറടക്കി

ദമ്മാം: ചികിത്സക്കായി നാട്ടിൽ പോയ മലയാളി യുവാവ് നിര്യാതനായി. കോഴിക്കോട് മുല്ലാൻറകത്ത് പുതിയ പുരയിൽ അബ്ദുൽ ഗഫൂറിന്റെ മകൻ പർവീൻ ഹസൻ (33) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അഞ്ചു മാസം മുമ്പാണ് അസുഖം ബാധിച്ചതിനെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയത്.

ദമ്മാമിൽ ഇറാം ഗ്രൂപ് ഓഫ് കമ്പനിയുടെ ഓറിയോൺഡ്ജ് എന്ന സ്ഥാപനത്തിൽ ഇൻഫോർമേഷൻ ടെക്നോളജി എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു ഹസൻ. ഇറാമിൽ സീനിയർ ഡെവലപ്പർ, കോ-ആർക്കിടെക്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.

മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ ഖബറടക്കി. ഭാര്യ: സിദ്ര. മകൻ: ഫൈസാൻ. സഹോദരങ്ങൾ: ഫാത്തിമത്ത് മൗസിം, ഫൗസൽ ഹസ്സൻ.

To advertise here,contact us