സൗദിയിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി നിര്യാതനായി

കുറേ ദിവസങ്ങളായി മസ്തിഷ്കാഘാതം ബാധിച്ചതിനെ തുടർന്ന് ജിദ്ദ യുനൈറ്റഡ് ഡോക്ടേഴ്സ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അഷ്റഫ്.

ജിദ്ദ: സൗദിയിൽ മസ്തിഷ്കാഘതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. കല്ലാച്ചി വാണിമേൽ സ്വദേശി കൊപ്പനംകണ്ടിയിൽ അഷ്റഫ് (48) ആണ് മരിച്ചത്. കുറേ ദിവസങ്ങളായി മസ്തിഷ്കാഘാതം ബാധിച്ചതിനെ തുടർന്ന് ജിദ്ദ യുനൈറ്റഡ് ഡോക്ടേഴ്സ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അഷ്റഫ്.

മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 23 വർഷമായി ബൂപ മെഡിക്കൽ ഇൻഷുറൻസ് കമ്പനിയിൽ ക്ലെയിംസ് മാനേജറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അഷ്റഫിൻ്റെ കുടുംബവും ജിദ്ദയിലുണ്ട്. പിതാവ്: കുഞ്ഞാലി ഹാജി. മാതാവ്: ബിയ്യാത്തു, ഭാര്യ: ഷഫീന, മക്കൾ: മിൻഹ (ബിഡിഎസ് വിദ്യാർഥിനി), മുക് രിസ്, മിഫ്സൽ, സൈനബ്.

To advertise here,contact us