അബുദബി: ദുബായിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ നിങ്ങളെ കാത്ത് യുഎഇയുടെ പ്രത്യേക ആനുകൂല്യങ്ങൾ കാത്തിരിക്കുന്നു. യുഎഇയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് എമിറേറ്റ്സ് എയർലൈൻസ് കോംപ്ലിമെന്ററി ടിക്കറ്റുകൾ ഇപ്പോൾ ഓഫർ ചെയ്യുന്നുണ്ട്. മാർച്ച് 31 വരെയാണ് ഈ ഓഫർ.
പുതിയ ഓഫർ സ്വന്തമാക്കുന്നവർക്ക് യുഎഇയിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറും അറ്റ്ലാന്റിസ് അക്വാവെഞ്ച്വറും സന്ദർശിക്കാനുളള സൗജന്യ പാസ് ലഭിക്കും. ഈ സ്ഥലങ്ങൾ സന്ദർശിക്കാനുളള സൗജന്യ പ്രവേശന ടിക്കറ്റ് ആണ് എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്ക് നൽകുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് ആണ് അറ്റ്ലാന്റിസ് അക്വാവെഞ്ച്വർ.
സൗജന്യ ടിക്കറ്റ് എങ്ങനെ ലഭ്യമാക്കാം
ഫെബ്രുവരി ഒന്ന് വരെ സന്ദർശകർക്ക് ദുബായിലേക്കുളള വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മാർച്ച് 31 വരെ യാത്ര ചെയ്യാൻ ഈ ടിക്കറ്റുകൾ ഉപയോഗിക്കാം. മടക്ക യാത്രയ്ക്ക് വിമാന ടിക്കറ്റ് എടുക്കണം. വൺ-വേ വിമാന ടിക്കറ്റുകൾ ഓഫറിന് യോഗ്യമല്ല. EKDB24 എന്ന കോഡ് ഉപയോഗിച്ച് emirates.com എന്ന സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
എമിറേറ്റ്സ് എയർലൈൻ നിങ്ങൾക്ക് രണ്ട് കോഡുകൾ അയക്കും. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനായി ഒരു കോഡും അറ്റ്ലാന്റിസ് അക്വാവെഞ്ച്വറിനായി ഒരു കോഡുമായിരിക്കും എയർലൈൻ അയക്കുക. കോഡ് ഉപയോഗിച്ച് നിങ്ങൾക്ക് നേരിട്ട് സൗജന്യ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
നിങ്ങൾ ട്രാവൽ ഏജൻസി വഴിയൊ, എമിറേറ്റ്സ കാൾ സെന്റർ വഴിയൊ ആണ് ബുക്ക് ചെയ്യുന്നതെങ്കിൽ യാത്ര ചെയ്യന്നതിന് 96 മണിക്കൂർ മുമ്പ് emiratesoffer@emirates.com എന്ന വിലാസത്തിലേക്ക് താഴെ പറയുന്ന വിശദാംശങ്ങൾ അടക്കം മെയിൽ അയക്കണം.
ഓഫറിൽ എന്തൊക്കെ ആണൊ പറഞ്ഞിട്ടുളളത് അത് മാത്രമേ ലഭ്യമാകുകയുളളു. മറ്റ് എല്ലാ ചെലവുകൾക്കും സന്ദർശകർ ഉത്തരവാദിയായിരിക്കും. 2024 ഏപ്രിൽ അഞ്ച് വരെ ഒറ്റത്തവണ റിഡീം ചെയ്യുന്നതിനും ഒരേ ദിവസത്തെ പ്രവേശനത്തിനും ടിക്കറ്റുകൾക്ക് സാധുത ഉണ്ടായിരിക്കും. ഓഫറിന് പണ മൂല്യമില്ല, മുമ്പ് വാങ്ങിയ ടിക്കറ്റുകൾക്ക് ഈ ഓഫർ ലഭ്യമാകില്ല.