ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

2024 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റിന് ഖത്തർ അമീർ അംഗീകാരം നൽകി.

ദോഹ: ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കി. അബ്ദുള്ള ബിന് ഹമദ് അല് അത്തിയ്യയെ മുനിസിപ്പാലിറ്റി മന്ത്രിയായി നിയമിച്ചു. എച്ച് ഇ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈയ്യ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി, ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനിയെ കായിക യുവജന മന്ത്രിയായും നിയമിച്ചു.

നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായി ഇബ്രാഹിം ബിൻ അലി ബിൻ ഈസ അൽ ഹസ്സൻ അൽ മുഹന്നനാദി ചുമതലയേറ്റു. സുൽത്താൻ ബിൻ സാദ് ബിൻ സുൽത്താൻ അൽ മുറൈഖി വിദേശകാര്യ സഹമന്ത്രി, ക്യാബിനറ്റ് അംഗമായും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. കൂടാതെ 2024 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റിന് ഖത്തർ അമീർ അംഗീകാരം നൽകി.

To advertise here,contact us