ദുബായില് ഉറങ്ങിക്കിടന്ന പ്രവാസിയെ മരിച്ച നിലയില് കണ്ടെത്തി

നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു

ദുബായ്: ദുബായിൽ ഉറങ്ങിക്കിടന്ന പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി മുഹമ്മദ് യാകൂബിന്റെ മകൻ സാദിഖ്( 28) ആണ് മരിച്ചത്. താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന സാദിഖിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എമിറേറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സാദിഖ്. നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

To advertise here,contact us