ഒമാനിൽ ജനുവരി 11ന് പൊതുഅവധി

ജനുവരി 11 വ്യാഴാഴ്ചയായതിനാൽ വാരാന്ത്യ ദിവസങ്ങൾ ഉൾപ്പടെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക

മസ്ക്കറ്റ്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക് അധികാരമേറ്റതിൻ്റെ വാർഷിക ദിനത്തോടനുബന്ധിച്ച് ജനുവരി 11ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. ശമ്പളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനുവരി 11 വ്യാഴാഴ്ചയായതിനാൽ വാരാന്ത്യ ദിവസങ്ങൾ ഉൾപ്പടെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.

To advertise here,contact us