പുതുവത്സരാഘോഷം; ദുബായ് പൊലീസിന് ലഭിച്ചത് 14,148 കോളുകൾ, നടപടി സ്വീകരിച്ചു

ഇത്തവണ കാര്യമായ അപകടങ്ങള് ഒന്നും ഇല്ലാതെയാണ് പുതുവര്ഷാഘോഷം സമാപിച്ചത്.

ദുബായ്: പുതുവത്സരാഘോഷത്തിനിടെ ലഭിച്ച 14,148 ഫോൺകോളുകളിൽ നടപടി സ്വീകരിച്ചതായി ദുബായ് പൊലീസ്. ദുബായ് പൊലീസ് കമാൻഡ് ആൻഡ് കൺഡട്രോളിലേക്ക് ആകെ 14,148 ഫോണ് കോളുകളാണ് ലഭിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡിസംബര് 31 വൈകിട്ട് ആറു മുതല് ജനുവരി ഒന്ന് രാവിലെ ആറ് വരെയുള്ള 12 മണിക്കൂര് സമയത്ത് ലഭിച്ച കോളുകളുടെ എണ്ണമാണിത്. ഇത്തവണ കാര്യമായ അപകടങ്ങള് ഒന്നും ഇല്ലാതെയാണ് പുതുവര്ഷാഘോഷം സമാപിച്ചത്.

എമര്ജന്സി ഹോട്ട്ലൈന് നമ്പറായ 999 എന്ന നമ്പറിലേക്കാണ് ഏറ്റവും കൂടുതല് കോളുകള് വന്നത്. 13,078 കോളുകള് ഇപ്രകാരം ലഭിച്ചത്. അതേസമയം, അടിയന്തര കേസുകള് അല്ലാത്തവയ്ക്കുള്ള 901 എന്ന നമ്പറിലുള്ള കോള് സെന്ററിലേക്ക് 1,070 കോളുകളും പുതുവത്സരദിനത്തിൽ ലഭിച്ചു.

ഹൃദയാഘാതം; മലയാളി ജിം പരിശീലകൻ അജ്മാനിൽ നിര്യാതനായി

പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുല്ല അൽ മുഹൈരി ആണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് ടീമിന്റെ പ്രവര്ത്തനങ്ങളെ അല് മുഹൈരി അഭിനന്ദിച്ചു. കോളുകളോട് വേഗത്തില് പ്രതികരിക്കുക, സുരക്ഷ, സന്തോഷം എന്നിവ വര്ദ്ധിപ്പിക്കുക എന്നതും ദുബായ് പോലീസിന്റെ ലക്ഷ്യമാണെന്നും അധികൃതര് വ്യക്തമാക്കി.

To advertise here,contact us