ഒമാൻ ദേശീയ ദിനം; പൊതു അവധി പ്രഖ്യാപിച്ചു

നവംബര് 22 (ബുധൻ), 23(വ്യാഴം) തീയതികളില് പൊതുഅവധിയായിരിക്കും

മസ്ക്കറ്റ്: 53-ാം ദേശീയദിനത്തോട് അനുബന്ധിച്ച് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. നവംബര് 22 (ബുധൻ), 23(വ്യാഴം) തീയതികളില് പൊതുഅവധിയായിരിക്കും. വാരാന്ത്യ ദിവസങ്ങളിലെ അവധി ഉള്പ്പടെ നാല് ദിവസമാണ് അവധി ലഭിക്കുക. സര്ക്കാര്, സ്വകാര്യ മേഖലകളില് പൊതു അവധിയായിരിക്കുമെന്നാണ് അധികൃതര് അറിയിച്ചിരിക്കുന്നത്. നവംബർ 18 ന് ആണ് രാജ്യം ദേശീയദിനം ആഘോഷിക്കുന്നത്.

ദുബായില് ആകാശ വിസ്മയമൊരുക്കി എയർ ഷോ

ഞായറാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. പലസ്തീൻ യുദ്ധ പശ്ചാത്തലത്തിൽ ഇത്തവണ വിപുലമായ രീതിയിൽ ആഘോഷ പരിപാടികളുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. സുൽത്താന് ഹൈതം ബിൻ താരിഖിൻ്റെ കാർമികത്വത്തിൽ നടക്കുന്ന പതാക ഉയർത്തലിലും സൈനിക പരേഡിലുമായി ആഘോഷങ്ങൾ ചുരുങ്ങും.

To advertise here,contact us