അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാഹ ചടങ്ങുകൾ താരസമ്പന്നമാണ്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, സൂര്യ, ജ്യോതിക, മഹേഷ് ബാബു, യഷ്, ഇങ്ങനെ പോകുന്നു അതിഥികളുടെ നിര. ചടങ്ങിലേക്കെത്തിയ തെന്നിന്ത്യൻ താരം യഷിന്റെ ലുക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം ഭാര്യ രാധികയ്ക്കൊപ്പം മുംബൈ എയർപോർട്ടിലെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കെജിഎഫ് 1, 2 സിനിമകളിൽ നീണ്ട മുടിയുള്ള ഗെറ്റപ്പായിരുന്നു താരത്തിന്റേത്. എന്നാൽ മുംബൈ എയർപോർട്ടിലെത്തിയപ്പോൾ പതിവിൽ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് താരത്തെ കാണാൻ കഴിയുന്നത്. ഇത് ടോക്സിക് എന്ന പുതിയ സിനിമയിലെ ഗെറ്റപ്പാണോ എന്ന ചോദ്യമാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നത്.
New hair style 🔥🔥🔥@TheNameIsYash #YashBOSS #ToxicTheMovie pic.twitter.com/C9g3uKa8Nu
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടോക്സിക്. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷ് നായകനാകുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചത്തായുള്ള റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് നടൻ അംബാനി വിവാഹത്തിന് പുതിയ ലുക്കിൽ പ്രത്യക്ഷപ്പെടുന്നതും.
ഓണം കളറാക്കാൻ മമ്മൂക്കയുടെ ബസൂക്ക; റിലീസ് ഈ ഡേറ്റിലോ
സിനിമയിൽ ഒരു ഡോണിന്റെ വേഷത്തിലാണ് യഷ് എത്തുന്നത്. എന്നാൽ കെജിഎഫ് ഫ്രാഞ്ചൈസിയിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രവും കഥാപശ്ചാത്തലവുമാകും ടോക്സിക്കിന്റേത് എന്നാണ് റിപ്പോർട്ട്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറില് വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. ഗീതു മോഹൻദാസ് തന്നെയാണ് രചനയും നിർവഹിക്കുന്നത്.