നയൻസ് തന്നെ 'മൂക്കുത്തി അമ്മൻ'; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

നേരത്തെ തൃഷയായിരിക്കും മൂക്കുത്തി അമ്മൻ 2ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു

ലേഡി സൂപ്പർസ്റ്റാർ നയൻതാര പ്രധാന വേഷത്തിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ് മൂക്കുത്തി അമ്മൻ. സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്ത് വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നതായുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

നയൻതാര തന്നെയാണ് ഇക്കുറിയും സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'നന്മയ്ക്ക് അവളുടെ അനുഗ്രഹം ലഭിക്കട്ടെ. തിന്മ അവളുടെ കാൽക്കൽ പതിക്കട്ടെ,' എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Let the good receive her blessings🔱 Let the evil be crushed at her feet⚡Lady Superstar #Nayanthara 🔥 is back to enthrall us in #MookuthiAmman2 @IshariKGanesh @VelsFilmIntl @Rowdy_Pictures pic.twitter.com/985zqVpnfv

നേരത്തെ നടി തൃഷയായിരിക്കും മൂക്കുത്തി അമ്മൻ 2ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ആര് ജെ ബാലാജിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2020-ൽ ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്.

അമ്പത് അല്ല നൂറ് അല്ല... അതുക്കും മേലെ; ആർസി 16നായി രാം ചരണിന് വമ്പൻ പ്രതിഫലം?

ഉർവ്വശി, അജയ് ഘോഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. രണ്ടാം ഭാഗത്തിലും ഇതേ താരങ്ങൾ തന്നെയാകും അണിനിരക്കുക എന്നാണ് റിപ്പോർട്ട്. ജീവിതം മുൻപോട്ട് പോകാൻ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നിൽ മൂക്കുത്തി അമ്മൻ എന്ന അയാളുടെ കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

To advertise here,contact us