'വികൃതി' എന്ന പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന് ശേഷം എം സി ജോസഫ് സംവിധാനം ചെയ്യുന്ന 'മീശ'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. 'പരിയേറും പെരുമാൾ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ കതിർ ആണ് ചിത്രത്തിൽ നായകനാകുന്നത്. കതിരിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് മീശ. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് എംസി ജോസഫ് തന്നെയാണ്.
ഷൈൻ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ആണുങ്ങളുടെ ഈഗോ ചർച്ച ചെയ്യുന്ന സിനിമയാണ് മീശ എന്നാണ് സംവിധായകൻ പറഞ്ഞത്. കഥയും കഥാപാത്രവും കതിരിന് ഇഷ്ടമായെന്നും മലയാള സിനിമയിൽ അഭിനയിക്കാനായതിന്റെ ആകാംക്ഷ അദ്ദേഹം പ്രകടിപ്പിച്ചുവെന്നും ചിത്രത്തെക്കുറിച്ച് എംസി ജോസഫ് പറഞ്ഞു.
യൂണികോൺ മൂവിസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് ഫോർട്ട് കൊച്ചി, ചെറായി, മുനമ്പം, വാഗമൺ ഭാഗങ്ങളിലാണ് നടക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് സുരേഷ് രാജനാണ്. സംഗീതം- സൂരജ് എസ്. കുറുപ്പ്, എഡിറ്റിംഗ്- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ -പ്രവീൺ ബി. മേനോൻ, ലൈൻ പ്രൊഡ്യൂസർ -സണ്ണി തഴുത്തല, കലാസംവിധാനം- മഹേഷ്, കോസ്റ്റ്യൂംസ് -സമീറ സനീഷ്
നാൻ റെഡി താൻ വരവാ..; വിജയ് ആരാധകർക്ക് സന്തോഷ വാർത്ത