കാമിയോ വേഷവും സൈഡ് റോളുമല്ല; രജനികാന്ത് ചിത്രം 'കൂലി'യിൽ ഫഫായ്ക്കായി കാത്തുവെച്ചത് നിര്ണായക വേഷം

ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്

ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം 'കൂലി'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഹൈദരാബാദിൽ സിനിമയുടെ കഴിഞ്ഞ ആഴ്ച ആരംഭിച്ച ചിത്രീകരണത്തിൽ രജനികാന്തും ശ്രുതി ഹാസനും പങ്കുചേർന്നിരുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ മറ്റ് താരങ്ങളാരൊക്കെ ആയിരിക്കുമെന്ന് വിവരങ്ങളെത്തിയിട്ടെല്ലെങ്കിലും ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.

സിനിമയുടെ നിർമ്മാതാക്കളടക്കമുള്ള അണിയറപ്രവർത്തകർ ഫഹദിനെ സമീപിച്ചുവെന്നാണ് റിപ്പോര്ട്ടുകള്. സൈഡ് റോളോ കാമിയോ വേഷമോ ഒന്നുമല്ല, നിർണായകമായ വേഷം തന്നെയായിരുന്നു എന്നും എന്നാൽ ഈ ഓഫര് അദ്ദേഹം വേണ്ടെന്നുവച്ചു എന്നുമാണ് വിവരം. ഡേറ്റിന്റെ പ്രശ്നങ്ങളാണ് നടൻ പിന്മാറാൻ കാരണമെന്നും റിപ്പോർട്ടുണ്ട്.

പുഷ്പ അടക്കം നിരവധി പ്രോജക്ടുകളുമായാണ് ഫഹദ് നിലവിൽ സഹകരിക്കുന്നത്. രജനികാന്ത് നായകനായി എത്തുന്ന ജ്ഞാനവേലിന്റെ വേട്ടയ്യനിൽ ഫഹദ് ഫാസിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അടുത്തിടെ ചെന്നൈയിൽ വച്ച് വേട്ടയ്യനിലെ തന്റെ വേഷത്തിനായി അദ്ദേഹം ഡബ്ബ് ചെയ്തിരുന്നു.

38 വര്ഷങ്ങള്ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. സണ് പിക്ചേഴ്സാണ് ചിത്രത്തിന്റെ നിര്മ്മാതാക്കള്. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്. അനിരുദ്ധ് സംഗീതം നിര്വഹിക്കും. അടുത്ത വര്ഷം ആദ്യം ചിത്രം തിയേറ്ററുകളില് എത്തിയേക്കും.

കതിര് ആദ്യമായി മലയാളത്തിലെത്തുന്ന'മീശ'; 'വികൃതി'യ്ക്ക് ശേഷം എംസി ജോസഫ് ചിത്രം

To advertise here,contact us