'രാം ചരണിന് ഗംഭീര സ്ക്രീൻ പ്രെസൻസ്'; ഗെയിം ചെയ്ഞ്ചറിനെക്കുറിച്ച് ശങ്കർ

ഗെയിം ചെയ്ഞ്ചറിൽ രാം ചരണിന്റെ പുതിയ വേർഷൻ കാണാൻ കഴിയുമെന്നാണ് ശങ്കർ പറയുന്നത്

ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'ഇന്ത്യൻ 2' റിലീസിന് ഏതാനും ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ തെലുങ്കിലും മറ്റൊരു ശങ്കർ ചിത്രം എത്തുകയാണ്. രാം ചരൺ നായകനാകുന്ന 'ഗെയിം ചേഞ്ചർ' എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന സിനിമയെക്കുറിച്ച് ശങ്കർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഗെയിം ചെയ്ഞ്ചറിൽ രാം ചരണിന്റെ പുതിയ വേർഷൻ കാണാൻ കഴിയുമെന്നാണ് ശങ്കർ പറയുന്നത്. താരത്തിന് ഗംഭീര സ്ക്രീൻ പ്രെസൻസാണ് എന്നും ഇത് തിയേറ്ററുകളിൽ ആഘോഷമാകുമെന്നും ശങ്കർ പറഞ്ഞു. ഇന്ത്യൻ 2 ന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തെലുങ്ക് സിനിമ പ്രേമികൾ ഈ വർഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ് 'ഗെയിം ചേഞ്ചർ'. സിനിമയുടെ തിരക്കഥയൊരുക്കുന്നത് കർത്തിക് സുബ്ബരാജ് ആണ്. 2024 അവസാനത്തോടെ സിനിമ തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരായാണ് രാം ചരണും കിയാരയും അഭിനയിക്കുന്നത്. എസ് ജെ സൂര്യയാണ് വില്ലൻ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

'ആദ്യ സിനിമയുടെ 15-ാം വാർഷികം, ഏവർക്കും മുകളിൽ ഒരാളോട് നന്ദി പറയാനുണ്ട്'; കുറിപ്പുമായി ഷാൻ റഹ്മാൻ

ചിത്രത്തിൻ്റെ പ്രൊമോഷനുകൾ അണിയറപ്രവർത്തകർ ആരംഭിച്ചുകഴിഞ്ഞു, കൂടാതെ ചിത്രത്തിലെ ആദ്യ ഗാനവും ഇതിനോടകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ 5 ആണെന്നാണ് റിപ്പോർട്ട്. 250 കോടിയ്ക്കാണ് സി 5 ഒടിടി അവകാശം നേടിയത്.

To advertise here,contact us