ഭാസ്കർ ലക്കിയാകുമോ?; ദുൽഖറിന്റെ പാൻ ഇന്ത്യൻ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു

ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ

icon
dot image

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രമാണ് ലക്കി ഭാസ്കർ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായി ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിനായി ആരാധകർ വലിയ കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

സെപ്റ്റംബർ ഏഴിനാണ് ഈ ചിത്രം ആഗോള റിലീസായി എത്തുന്നത്. പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്.

Image

1980-1990 കാലഘട്ടത്തിലെ ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിൽ ഒരു ബാങ്ക് കാഷ്യർ കഥാപാത്രമായാണ് ദുൽഖർ സൽമാൻ അഭിനയിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാറും, കാമറ ചലിപ്പിച്ചത് നിമിഷ് രവിയുമാണ്.

ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ ആണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ പഴയകാല ബോംബെ നഗരത്തിന്റെ വമ്പൻ സൈറ്റുകളിലാണ് ലക്കി ഭാസ്കർ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹവും ടീമും ഒരുക്കിയ വമ്പൻ ബാങ്ക് സെറ്റുകളും ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

'ഒരു സൂപ്പർ ഫൺ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം'; അച്ഛന്റെ അടുത്ത സിനിമയെക്കുറിച്ച് അഖിലും അനൂപും

ഇതിനോടകം റിലീസ് ചെയ്ത ഇതിലെ ഒരു ഗാനവും ടീസറും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

To advertise here,contact us