വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും വീണ്ടുമെത്തുന്നു; പ്രേക്ഷകരെ കോരിത്തരിപ്പിച്ച് ദേവദൂതൻ ട്രെയ്ലർ

'സംഗീത പ്രണയകഥ, അന്നും ഇന്നും കണ്ടവരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നു'

പാട്ട് കൊണ്ടും ബാക്ക്ഗ്രൗണ്ട് സ്കോർ കൊണ്ടും വിദ്യസാഗർ മാജിക് തീർത്ത ചിത്രം ദേവദൂതൻ സിനിമയുടെ ട്രെയ്ലർ എത്തി. ഇന്ന് മോഹൻലാൽ അടക്കുമുള്ള താരങ്ങളും ചിത്രത്തിന്റെ അണിയപ്രവർത്തകരും കലൂർ ഗോകുലം പാർക്കിൽ വെച്ചു നടന്ന ചടങ്ങിലാണ് ട്രെയ്ലർ ലോഞ്ച് ചെയ്തത്. ഒരു കാലത്ത് ബോക്സ് ഓഫീസിൽ പരാജയപ്പെട്ട, അണ്ടർ റേറ്റഡ് വിഭാഗത്തിലേക്ക് നീക്കപ്പെട്ട ചിത്രത്തിനായി ഇന്ന് കാത്തിരിക്കുന്നത് നിരവധി പേരാണ്.

ട്രെയ്ലറിന് വരുന്ന പ്രതികരണങ്ങൾ ഇങ്ങനെ;

തിയേറ്ററിൽ എത്തുന്നതിനായി കാത്തിരിക്കുന്ന ചിത്രം, എല്ലാ ഭാഷകളിലും ടൈറ്റിൽസ് കൊടുത്ത് ഇന്നും തീയറ്ററിലും ഒടിടിയിലുമൊക്കെ ഇറക്കിയാൽ ഏതൊരു ഹോളിവുഡ് പടത്തിനോടും കിടപിടിക്കുന്ന തീം ഉള്ള മനോഹര ചിത്രം ആണ് ദേവദൂതൻ️️

ഈ സിനിമയുടെ നട്ടെല്ല് ഇതിലെ പാട്ടുകളാണ്, ദേവദൂതൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ആ ബിജിഎമ്മും 7 ബെൽസ് എന്ന വാദ്യോപകരണവുമാണ്

കുട്ടികാലത്തെ സുന്ദരമായ ഓർമകളിൽ ഒന്നിലേക്ക് തിരികെ പോയ ഒരു ഫീൽ

സംഗീത പ്രണയകഥ അന്നും ഇന്നും കണ്ടവരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നു, ഏറെ പ്രതീക്ഷിച്ചിരിക്കുന്ന ചിത്രം

ജൂലൈ 26 ന് ചിത്രം തിയറ്ററുകളില് എത്തും. ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്മോസ് പതിപ്പ് തയ്യാറാകുന്നത്. നേരത്തെ സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം സിബി മലയിൽ പങ്കുവെച്ചിരുന്നു. 2000ത്തിൽ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലർ ചിത്രമാണ് ദേവദൂതൻ. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിൽ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിദ്യാസാഗർ സംഗീതമൊരുക്കിയ സിനിമയിലെ ഗാനങ്ങൾക്കെല്ലാം ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്.

To advertise here,contact us