'കരിങ്കാളിയല്ലേ...' ട്രെൻഡ് പിടിച്ച് നയൻതാര; റീൽസ് ഏറ്റെടുത്ത് ആരാധകർ

പോസ്റ്റിന് പിന്നാലെ റിലീലെ നയൻസിന്റെ ഭാവങ്ങൾ സ്ക്രീൻഷോട്ടെടുത്ത് കമന്റായി പങ്കുവെയ്ക്കുകയാണ് ആരാധകർ

കഴിഞ്ഞ കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ ട്രൻഡായ ഗാനമാണ് 'കരിങ്കാളിയല്ലേ...' ഷോർട്ട്സും റീൽസുമൊക്കെയായി ലക്ഷക്കണക്കിന് പേരാണ് ഇന്ത്യക്ക് അകത്തും പുറത്തും കരിങ്കാളിയല്ലേ പാട്ട് ഏറ്റെടുത്തത്. പുതിയ ട്രെൻഡുകൾ വന്ന് കരിങ്കാളിയുടെ ട്രെൻഡ് കുറഞ്ഞ സമയത്തായിരുന്നു ഫഹദ് ഫാസിലിന്റെ 'ആവേശം' റിലീസിനെത്തുന്നത്. രംഗണ്ണൻ വീണ്ടും പാട്ട് ഏറ്റെടുത്തതോടു കൂടി സെലിബ്രിറ്റികളടക്കം കരിങ്കാളിയല്ലേ പിന്നെയും ട്രെൻഡിലെത്തിച്ചു.

എനാൽ ഈ ട്രെൻഡ് ഒരിക്കലും അവസാനിക്കുന്നില്ല എന്ന് തെളിയിച്ചിരിക്കുകയാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. തന്റെ സംരംഭമായി ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പാക്കറ്റ് കൈയ്യിൽ വെച്ചുകൊണ്ടാണ് നയൻസിന്റെ കരിങ്കാളിയല്ലേ.... പോസ്റ്റിന് പിന്നാലെ റിലീലെ നയൻസിന്റെ ഭാവങ്ങൾ സ്ക്രീൻഷോട്ടെടുത്ത് കമന്റായി പങ്കുവെയ്ക്കുകയാണ് ആരാധകരും.

#Femi9 pic.twitter.com/f6bknfwGgV

അടുത്തകാലത്താണ് നയൻതാര ഒരു സംരംഭകയായത്. 9സ് എന്ന പേരില് ഒരു ബ്രാന്റും അടുത്തിടെ നയന്താര അവതരിപ്പിച്ചിരുന്നു. ഫാഷന്, ബ്യൂട്ടി കെയര് ഉത്പന്നങ്ങളാണ് 9സ് വഴി നയന്താര അവതരിപ്പിച്ചത്. ഇതിന് ശേഷം നയന്താര പുതിയ ഉത്പന്നമായ ഫെമി9 കൂടി അവതരിപ്പിക്കുകയായിരുന്നു. ഫെമി9 എന്ന ഡെയ്ലി യൂസ് പാഡാണ് നയന്താര അവതരിപ്പിച്ചത്. സംരംഭകയും, ജീവകാരുണ്യ പ്രവര്ത്തകയുമായ ഡോ.ഗോമതിയുമായി ചേര്ന്നാണ് നയന്താര ഈ ബ്രാന്റ് പുറത്തിറക്കിയിരിക്കുന്നത്.

To advertise here,contact us