ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾ കൊഴുക്കുകയാണ്. ജൂലൈ 12-ന് നടക്കാനിരിക്കുന്ന വിവാഹത്തിന്റെ ഭാഗമായി ആനന്ദിന്റെയും രാധികയുടെയും 'സംഗീത്' ചടങ്ങിൽ പോപ് താരം ജസ്റ്റിൻ ബീബർ തകർപ്പൻ പ്രകടനം കാഴ്ചവച്ചിരുന്നു. ഇതിനായി താരം വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സംഗീത് പരിപാടിയിൽ പാടാനായി 10 ദശലക്ഷം യുഎസ് ഡോളർ, അതായത് 83 കോടി ഇന്ത്യൻ രൂപ ജസ്റ്റിൻ ബീബർ പ്രതിഫലമായി കൈപ്പറ്റിയെന്നാണു വിവരം. കഴിഞ്ഞ വെള്ളിയാഴ്ച കനത്ത സുരക്ഷയിൽ ജസ്റ്റിൻ ബീബർ മുംബൈയിലെത്തിയത്. പരിപാടിക്ക് ശേഷം ശനിയാഴ്ച പുലർച്ചെ ബീബർ തിരികെ മടങ്ങിയെന്നാണ് സൂചന.
ജസ്റ്റിൻ ബീബറിന് പുറമെ റാപ്പർ ഡ്രേക്ക്, അഡെൽ, ലാനാ ഡെൽ റേ തുടങ്ങിയവരും അംബാനി വിവാഹത്തോട് അനുബന്ധിച്ച് പരിപാടികൾ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 51 കോടിയായിരിക്കും ഡ്രേക്കിന്റെ പ്രതിഫലമെന്നും അഡെലിനും ലാനായ്ക്കും 17 കോടി വീതം ലഭിക്കുമെന്നുമാണ് വിവരം.
'കരിങ്കാളിയല്ലേ...' ട്രെൻഡ് പിടിച്ച് നയൻതാര; റീൽസ് ഏറ്റെടുത്ത് ആരാധകർ
കഴിഞ്ഞ ദിവസം നടന്ന 'സംഗീത്' ചടങ്ങ് താരത്തിളക്കത്താൽ സമ്പന്നമായിരുന്നു. സൽമാൻ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, ജാൻവി കപൂർ, ഷാഹിദ് കപൂർ, മഹേന്ദ്രസിംഗ് ധോണി, ജാൻവി കപൂർ തുടങ്ങി വലിയ താരനിര തന്നെ എത്തിയിരുന്നു. അതീവ ഗ്ലാമറസായാണ് സംഗീത് പരിപാടിയിൽ ബോളിവുഡിലെ അഭിനേതാക്കളുടെയും പ്രമുഖരുടെയും എൻട്രി. സംവിധായകൻ അറ്റ്ലിയും ഭാര്യയും എത്തിയത് ഒരേ നിറത്തിലുളള വസ്ത്രങ്ങൾ ധരിച്ചാണ്. ജാൻവി കപൂറിന്റെ വസ്ത്രം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയെ ആകർഷിച്ചിട്ടുണ്ട്. മയിൽ പീലി ഡിസൈൻ ഗൗൺ ധരിച്ചാണ് ജാൻവിയും കൂട്ടുകാരും സംഗീത ചടങ്ങിൽ ചുവടുവെച്ചത്.
വിവാഹവുമായി ബന്ധപ്പെട്ട ഒരോ പരിപാടിക്കും ലക്ഷ്വറി കോസ്റ്റ്യൂമിലെത്തുന്ന ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും 'സംഗീത്' പരിപാടിയിലെ വസ്ത്രങ്ങളും ഞൊടിയിടയിൽ ട്രെൻഡിങ് ആയിരുന്നു. പരിപാടിയിൽ ആനന്ദ് അംബാനി ധരിച്ചിരുന്നത് പ്രശസ്ത വസ്ത്ര ബ്രാൻഡായ എജെഎസ്കെയുടെ (അബു ജാനി സന്ദീപ് ഖോസ്ല) ജോധ്പുരി സ്യൂട്ടായിരുന്നു. കടും നീല നിറത്തിലുള്ള സ്യൂട്ടിന്റെ കോട്ടിലെ എംമ്പ്രോയിഡറി വർക്കുകൾ ചെയ്തിരിക്കുന്നത് യഥാർത്ഥ സ്വർണം കൊണ്ടാണ് എന്നതാണ് പ്രത്യേകത. അതേസമയം, രാധിക മെർച്ചന്റ് ധരിച്ചിരുന്ന സ്കിൻ കളർ ലഹങ്ക ഡിസൈൻ ചെയ്തിരിക്കുന്നത് സ്വരോവ്സ്കി ക്രിസ്റ്റലുകൾ ഉപയോഗിച്ചാണ്.