രണ്ടു മാസത്തിൽ പുഷ്പയുടെ ചിത്രീകരണം തീർക്കണം, പണി ഇനിയും ബാക്കി; വെല്ലുവിളി നേരിട്ട് സംവിധായകന്

മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിലായി മൂന്ന് യൂണിറ്റുകളാണ് പുഷ്പ 2 ന്റെ ചിത്രീകരണം നടത്തിക്കൊണ്ടിരിക്കുന്നത്

സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് 'പുഷ്പ-2'. ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം ചിത്രീകരണം പൂർത്തിയാകാത്തതിനാൽ ഡിസംബറിലേക്ക് നീട്ടിയിരുന്നു. എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റെ റിലീസിനായി സംവിധായകനും അണിയറപ്രവർത്തകരും അടക്കം കഠിനാധ്വാനം ചെയ്യുകയാണ്.

പുഷപ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് കൃത്യ സമയത്ത് തീർക്കാനായി സംവിധായകൻ എല്ലാവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടു മാസത്തിനുള്ളിൽ ചിത്രീകരണം തീരണമെന്നാണ് സുകുമാറിന്റെ നിർദ്ദേശം. ഓഗസ്റ്റ് 31 ന് ചിത്രീകരണം അവസാനിക്കണം. മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിലായി മൂന്ന് യൂണിറ്റുകളാണ് പുഷ്പ 2 ന്റെ ചിത്രീകരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ മൂന്ന് ലൊക്കേഷനുകളിലെയും ചിത്രീകരണ മേല്നോട്ടത്തിന്റെ സമ്മര്ദ്ദത്തിലാണ് സംവിധായകൻ.

കൂടാതെ ക്ലൈമാക്സ് ചോരാതിരിക്കാൻ അതീവ രഹസ്യമായാണ് ചിത്രീകരണം നടക്കുന്നത്. സെറ്റില് മൊബൈല് ഫോണിന് കര്ശന നിരോധനമുണ്ടെന്നും തിരക്കഥ പോലും തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണ് നൽകിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

രായൻ കുറച്ച് സീനാ...; റാപ്പുമായി റഹ്മാനും അറിവും, ധനുഷ് ചിത്രത്തിലെ പുതിയ ഗാനം

പ്രശസ്ത എഡിറ്റർ ആന്റണി റൂബനായിരുന്നു പുഷ്പ ആദ്യ ഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും എഡിറ്റർ. എന്നാൽ പുഷ്പ 2ൽനിന്ന് ആന്റണി റൂബൻ പിന്മാറിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആരാധകരും നിരാശയിലായിരുന്നു. ഇതിനകം തീയറ്റര് റൈറ്റ്സുകളും, ഒടിടി, ഓഡിയോ വില്പ്പനകളും നടന്ന ചിത്രമാണ് പുഷ്പ 2. ഉത്തരേന്ത്യയില് 200 കോടിയുടെ വിതരണ കരാര് ചിത്രത്തിന് ലഭിച്ചെന്നും വാര്ത്തകളുണ്ടായിരുന്നു.

To advertise here,contact us