പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാൻ ഇന്ത്യൻ ലെവലിൽ ആവേശം നിറക്കുന്ന സിനിമയിൽ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന് ഏറെ പ്രശംസകൾ ലഭിക്കുന്നുണ്ട്. അശ്വത്ഥാമാവായാണ് അമിതാഭ് ബച്ചൻ സിനിമയിലെത്തിയിരിക്കുന്നത്. ഇപ്പോഴിതാ കഥാപാത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയുടെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ.
'കൽക്കിയുടെ സാരാംശം അകത്തും പുറത്തും പ്രതിധ്വനിക്കുന്നു. ഒപ്പം എന്റെ ഹൃദയം നിറഞ്ഞ നന്ദിയും,' എന്നാണ് ബച്ചൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. നടന്റെ പോസ്റ്റിന് ആരാധകരും വലിയ പ്രതികരണമാണ് നൽകിയിരിക്കുന്നത്. 'നിങ്ങളെപ്പോലെ മറ്റൊരാളില്ല', 'അശ്വത്ഥാമാവിനെ ഇതിലും മികച്ചതായി അവതരിപ്പിക്കാൻ മറ്റാർക്കും കഴിയില്ല' എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ.
T 5062 - the essence of KALKI resounds within and without .. and my gracious gratitude 🙏
നേരത്തെ സിനിമയുടെ ബിടിഎസ് പുറത്തുവിട്ടതിന് പിന്നാലെ അമിതാഭ് ബച്ചന് വലിയ പ്രശംസ ലഭിച്ചിരുന്നു. പ്രഭാസും അമിതാഭ് ബച്ചനും ദീപിക പദുകോണും ഉൾപ്പെടുന്ന ആക്ഷൻ രംഗത്തിൽ ഡ്യൂപ്പിന്റെ സാധ്യതകൾ ഉപയോഗിക്കാതെയാണ് നടൻ അഭിനയിക്കുന്നത്. തന്നെക്കാൾ ചെറിയ പ്രായക്കാരായ താരങ്ങൾക്കൊപ്പം ചുറുചുറുക്കോടെയാണ് ഈ 82-ാം വയസ്സിലും ബച്ചൻ ആക്ഷങ്ങൾ രംഗങ്ങൾ ചെയ്യുന്നത് എന്നും താരത്തിന്റെ സിനിമയോടുള്ള ഡെഡിക്കേഷനാണിത് കാണിക്കുന്നത് എന്നും പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നു.
കൽക്കിയിൽ ഡിക്യുവിന് റോൾ കുറഞ്ഞതിൽ വിഷമിക്കേണ്ട; രണ്ടാം ഭാഗത്തില് വലിയ റോൾ ഉറപ്പ് നൽകി സംവിധായകൻ
കൽക്കി 2898 എഡി ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്. കാശി, കോംപ്ലക്സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്.