നടി അതുല്യ രവിയുടെ വീട്ടിൽ മോഷണം; രണ്ടുപേർ പിടിയിൽ

വടവള്ളി പ്രദേശത്തുള്ള വീട്ടിൽ നിന്നാണ് പാസ്പോർട്ടും 2000 രൂപയും മോഷണം പോയത്

ചെന്നൈ: തമിഴ് നടി അതുല്യ രവിയുടെ വീട്ടിൽ മോഷണം. കോയമ്പത്തൂർ വടവള്ളി പ്രദേശത്തുള്ള വീട്ടിൽ നിന്നാണ് പാസ്പോർട്ടും 2000 രൂപയും മോഷണം പോയത്. സംഭവത്തിൽ നടിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന സെൽവി (40) ഉൾപ്പടെ രണ്ടുപേർ പിടിയിലായി.

താനും സുഹൃത്ത് സുഭാഷിണി (40) ചേർന്നാണ് മോഷണം നടത്തിയതെന്ന് സെൽവി കുറ്റസമ്മതം നടത്തി. ഇവരുടെ പക്കൽ നിന്ന് 1500 രൂപ കണ്ടെത്തിയിട്ടുണ്ട്. പാസ്പോർട്ട് കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ തുടരുകയാണ്.

ഒരുകാലത്ത് ബോളിവുഡിന്റെ പ്രിയനായിക; അവസാനകാലം ഒറ്റമുറി ഫ്ളാറ്റില്; സ്മൃതി ബിശ്വാസ് അന്തരിച്ചു

കഴിഞ്ഞ ദിവസമാണ് അതുല്യയുടെ മാതാവ് പാസ്പോർട്ട് നഷ്ടമായതായി കണ്ടെത്തിയത്. തുടർന്ന് വടവള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

To advertise here,contact us