പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം 'കൽക്കി 2898 എഡി'യുടെ സക്സസ് ട്രെയിലർ റിലീസ് ചെയ്തു. 46 സെക്കന്റ് ദൈർഘ്യം വരുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ എല്ലാം ഉൾപ്പെടുത്തിയുള്ളതാണ് പുതിയ ട്രെയിലർ.
ജൂൺ 27 ന് ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രം ഇതിനകം 600 കോടിയിലധികം രൂപ നേടി കഴിഞ്ഞു. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് വേഫെറര് ഫിലിംസാണ്. ദേശീയ അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രഭാസ് ബാഹുബലിക്ക് ശേഷം മികച്ച പെർഫോമൻസ് കാഴ്ച്ചവെച്ച ചിത്രമാണ് കൽക്കി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ അമിതാഭ് ബച്ചനും കമൽഹാസനും പുറമേ ദീപിക പദുക്കോണും ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചു. കൽക്കിയിലെ വില്ലനായ കമൽഹാസന്റെ മുഴുനീള പെർഫോമൻസാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വരാനിരിക്കുന്നത് എന്ന് സിനിമയുടെ ക്ലൈമാക്സ് ഉറപ്പ് നൽക്കുന്നുണ്ട്.
'വിക്രം' പോലെ വിഷ്വൽ മാജിക് കൂലിയിലും കാണാം; രജനി ചിത്രത്തിൽ ക്യാമറ ചലിപ്പിക്കുക ഗിരീഷ് ഗംഗാധരൻ
ഇതിഹാസ കാവ്യമായ മഹാഭാരത്തിലെ മഹാഭാരത യുദ്ധവും വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ കാലഘട്ടവും ബന്ധപ്പെടുത്തി 2898-ാം വർഷം നടക്കുന്ന കഥയാണ് കൽക്കിയുടേത്. ചിത്രത്തിലെ വിഷ്വൽ എഫക്ട്സും മറ്റ് സാങ്കേതികതയുമാണ് കൽക്കിയെ ഹോളിവുഡ് ലവലിലേക്ക് എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രൊഡക്ഷനിൽ നിന്ന് ഇങ്ങനെയൊരു ചിത്രം നിർമ്മിക്കുക എന്നതും അഭിനന്ദനാർഹമാണ്.