ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഛായാഗ്രാഹകനെ പ്രഖ്യാപിച്ചിരിക്കുകായാണ് അണിയറപ്രവർത്തകർ.
അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനായിരിക്കും ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുക. ഗിരീഷ് ഇതിന് രണ്ടാം തവണയാണ് ലോകേഷ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. നേരത്തെ കമൽഹാസൻ നായകനായ വിക്രം എന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് ഗിരീഷ് ഗംഗാധരനായിരുന്നു.
ഗിരീഷ് ഗംഗാധരൻ സിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷം ലോകേഷും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ഒരിക്കൽ കൂടി നിങ്ങൾക്കൊപ്പം വർക്ക് ചെയ്യുന്നതിൽ സന്തോഷം മച്ചി. കൂടുതൽ കാസ്റ്റ് അപ്ഡേറ്റുകൾ ഉടൻ,' എന്നാണ് ലോകേഷ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
Happy to have you onboard once again @girishganges machi 👍 Cast updates coming soon!#Coolie 🔥 pic.twitter.com/KFBVeBgzcq
സത്യരാജ്, ശോഭന, ശ്രുതിഹാസൻ തുടങ്ങിയവർ സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽ സി യുവിന്റെ ഭാഗമല്ല. ഇന്ത്യയിലേക്ക് സിംഗപ്പൂര്, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ള സ്വര്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്ട്ട്.
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരം മോഹൻലാലിന്
സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ലിയോയുടെ വന് വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. അതേസമയം സിനിമയ്ക്കായി രജനികാന്ത് വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ചർച്ചകളുണ്ടായി. ഷാരൂഖ് ഖാനേക്കാള് പ്രതിഫലം സ്വീകരിക്കുന്ന താരം രജനികാന്താകാൻ സാധ്യതയുണ്ട് എന്നും 280 കോടി വരെ ലഭിച്ചേക്കുമെന്നുമെന്നാണ് റിപ്പോര്ട്ടുകള്.