ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ അജിത് ചിത്രം; വരുന്നു 'വിടാമുയർച്ചി' വമ്പൻ അപ്ഡേറ്റ് ഇന്ന്?

അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണ് 'വിടാമുയർച്ചി'

അജിത്-മകിഴ് തിരുമേനി ടീമിന്റെ 'വിടാമുയർച്ചി' എന്ന സിനിമ പ്രഖ്യാപനം മുതൽ ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ വന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം 'വിടാമുയർച്ചി' നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് എക്സ് പ്ലാറ്റ്ഫോമിൽ 'ഞായറാഴ്ച 7.03 പിഎം' എന്ന് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് വിടാമുയർച്ചി അപ്ഡേറ്റായിരിക്കും എന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തുവിടുമെന്നാണ് മകിഴ് തിരുമേനിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു.

അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണ് 'വിടാമുയർച്ചി'. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സംവിധായകനായി ലൈക്ക പ്രൊഡക്ഷൻസ് ആദ്യം തീരുമാനിച്ചത് വിഘ്നേശ് ശിവനെ ആയിരുന്നു. എന്നാൽ പിന്നീട് വിഘ്നേഷ് ശിവനെ മാറ്റുകയും മകിഴ് തിരുമേനിയെ സംവിധായകനായി കൊണ്ടുവരുകയുമായിരുന്നു.

ഇന്ത്യനും ശിവാജിയും ചേർത്ത് ഒരു സിനിമാറ്റിക് യൂണിവേഴ്സ് കൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്നു: ശങ്കർ

ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ, അരുൺ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവർ മാറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അജിത്തിന്റെ തുനിവിനും വലിമൈയ്ക്കും ഛായാഗ്രഹണം നിർവഹിച്ച നീരവ് ഷാ ആണ് 'വിടാമുയർച്ചിയുടെയും ഛായാഗ്രഹണം. അനിരുദ്ധ് ആണ് സംഗീതം.

To advertise here,contact us