300 കോടിയോ... 'കൽക്കി'യുടെ കളക്ഷൻ ഇനി പിടിച്ചാൽ കിട്ടില്ല

കൽക്കി ആദ്യദിനം ആഗോള ബോക്സ് ഓഫീസില് നിന്ന് 191.5 കോടി രൂപയാണ് നേടിയിരിക്കുന്നത്

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' എല്ലാ കോണുകളിൽ നിന്നും മികച്ച കളക്ഷനാണ് നേടുന്നത്. സിനിമയുടെ ആവേശം പാൻ ഇന്ത്യൻ ലെവലും കടന്ന് വിദേശ രാജ്യങ്ങളിലേക്ക് പോലും കടന്നിരിക്കുകയാണ്. രണ്ടു ദിവസം കൊണ്ട് ആഗോളതലത്തിൽ കൽക്കി 298.5 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ വൈജയന്തി മൂവിസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അതേസമയം കൽക്കി ആദ്യദിനം ആഗോള ബോക്സ് ഓഫീസില് നിന്ന് 191.5 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ ഇന്ത്യന് സിനിമയിലെ മൂന്നാമത്തെ വലിയ ഓപ്പണര് ആയിരിക്കുകയാണ് ചിത്രം. 223 കോടി നേടിയ ആര്ആര്ആറും 217 കോടി നേടിയ ബാഹുബലി രണ്ടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്.

‘അവസരം തന്നിട്ടില്ലായിരിക്കാം, മണ്ണു വാരിയിട്ടിട്ടില്ല’; കമ്മന്റിന് ചുട്ടമറുപടിയുമായി ഷമ്മി തിലകൻ

കൽക്കിയ്ക്ക് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി വന്നതോടെ വാരാന്ത്യത്തില് ചിത്രം വന് നേട്ടം ഉണ്ടാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. വെള്ളിയാഴ്ച തെലുങ്ക് പതിപ്പ് 25.65 കോടി നേടി, തമിഴ് പതിപ്പ് 3.5 കോടി നേടി, ഹിന്ദി പതിപ്പ് 22.5 കോടി നേടി, കന്നഡ പതിപ്പ് 0.35 കോടിയാണ് നേടിയത്, മലയാളം പതിപ്പ് 2 കോടി നേടി.

ആദ്യദിനത്തില് 'കൽക്കി 2898 എഡി' ഇന്ത്യന് ബോക്സോഫീസില് 95 കോടിയാണ് നേടിയിരുന്നത്. സിനിമയുടെ ശനി, ഞായര് ദിവസങ്ങളിലെ കളക്ഷന് കുത്തനെ കൂടും എന്നാണ് പ്രവചനം. 500 കോടി റിലീസ് വാരാന്ത്യം എന്ന ലക്ഷ്യം കല്ക്കി നേടിയേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അതേസമയം ചിത്രത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്. ആദ്യ ദിനത്തിൽ ബുക്ക് മൈ ഷോയിൽ 1.22 മില്യൺ ടിക്കറ്റുകളാണ് കൽക്കിയുടെ വിറ്റത്.

To advertise here,contact us