അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഒരു ജയിൽ പുള്ളിയുടെ കോസ്റ്റ്യൂമിൽ കൂളിംഗും ഗ്ലാസും വെച്ചുകൊണ്ടുള്ള അജിത്തിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. 'ഗോഡ് ബ്ലെസ്സ് യു മാമേയ്' എന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം 2025 പൊങ്കലിന് റിലീസ് ചെയ്യും.
Second look of #GoodBadUgly #GBU mamae God Bless u❤️🙏🏻 My sir #AK sir @MythriOfficial #Naveen sir, #Ravi sir , Dinesh sir @SureshChandraa sir ❤️🙏🏻 pic.twitter.com/JH2KQrD7qE
പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലേക്ക് ബോളിവുഡ് താരങ്ങളായ ബോബി ഡിയോളും ജോൺ എബ്രഹാമും പരിഗണയിലുള്ളതായി റിപ്പോർട്ടുകളുണ്ട്. ദേവിശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. അഭിനന്ദന് രാമാനുജമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍.
'ഡ്രീം കം ട്രൂ'; മോഹൻലാൽ ചിത്രത്തിന് സംഗീതം ഒരുക്കുന്നതിന്റെ ത്രില്ലിൽ ജേക്ക്സ് ബിജോയ്
അതേസമയം വിടാമുയര്‍ച്ചിയെന്ന സിനിമയും അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണ് ഇത്. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ, അരുൺ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.