'സൂപ്പർതാരം എന്ന പദവി ചിലർ സ്വയം പ്രഖ്യാപിക്കുന്നതാണ്'; മംമ്ത മോഹൻ ദാസ്

പലപ്പോഴും ചില അഭിനേതാക്കളെ മാറ്റി നിർത്താൻ ചിലർക്കു തോന്നുന്നത് അവരുടെ അരക്ഷിതാവസ്ഥ മൂലമാണെന്ന് മംമ്ത പറഞ്ഞു

മലയാളത്തിന്റ പ്രിയ നടിയാണ് മംമ്ത മോഹൻ ദാസ്. സിനിമയിൽ നേരിടേണ്ടി വന്ന വേർതിരിവുകളേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. ഏത് ഇൻഡസ്ട്രി ആയാലും സൂപ്പർതാരം എന്ന പദവി ചിലർ സ്വയം പ്രഖ്യാപിക്കുന്നതാണെന്നും അല്ലാതെ പ്രേക്ഷകർ നൽകുന്നതല്ലെന്നും മംമ്ത പറഞ്ഞു. അടുത്തിടെ റിലീസായ വിജയ് സേതുപതി ചിത്രം മഹാരാജയുടെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

'പലപ്പോഴും ചില അഭിനേതാക്കളെ മാറ്റി നിർത്താൻ ചിലർക്കു തോന്നുന്നത് അവരുടെ അരക്ഷിതാവസ്ഥ മൂലമാണെന്ന് മംമ്ത പറഞ്ഞു. താൻ നായികയായി അഭിനയിച്ച ഒരുപാടു സിനിമകളിൽ ധാരാളം നടിമാർ സെക്കൻഡ് ഹീറോയിൻ ആയി അഭിനയിച്ചിട്ടുണ്ട്. ഒരിക്കലും അവരുടെ ചിത്രം പോസ്റ്ററിൽ വയ്ക്കരുതെന്നോ അവരെ സിനിമയിൽ ഉൾപ്പെടുത്തരുതെന്നോ ഗാനചിത്രീകരണത്തിൽ നിന്നു മാറ്റണമെന്നോ താനാവശ്യപ്പെട്ടിട്ടില്ല. കാരണം താനും പല ചിത്രങ്ങളിൽ സെക്കൻഡ് ഹീറോയിൻ ആയി വേഷമിട്ടിട്ടുണ്ടെന്നും തന്റെ കരിയറിൽ എത്രയോ തവണ ഇടവേളകൾ സംഭവിച്ചിട്ടുണ്ടെന്നും മംമ്ത പറഞ്ഞു.

ഇന്ദിരാ ഗാന്ധിയായി കങ്കണ റണാവത്ത്; 'എമര്ജന്സി' റിലീസ് പ്രഖ്യാപിച്ചു

മലയാളത്തിൽ ഒരു വലിയ നായിക തിരിച്ചുവരവ് നടത്തിയപ്പോൾ ആ സിനിമയിൽ ഞാൻ സെക്കൻഡ് ലീഡ് ആയി അഭിനയിച്ചിട്ടുണ്ട്. ആ അഭിനേത്രിയുടെ തിരിച്ചു വരവിനെ പിന്തുണയ്ക്കുന്നതിനാണ് ഞാൻ ആ വേഷം സ്വീകരിച്ചതുതന്നെ. പക്ഷേ, ഞാൻ ലീഡ് ചെയ്ത ഒരു സിനിമയിൽ ഒരു അതിഥി വേഷത്തിനായി അവരെ വിളിച്ചപ്പോൾ അവർ വരാൻ കൂട്ടാക്കിയില്ല. ഏത് ഇൻഡസ്ട്രി ആയാലും സൂപ്പർതാരം എന്ന പദവി ചിലർ സ്വയം പ്രഖ്യാപിക്കുന്നതാണെന്നും അല്ലാതെ പ്രേക്ഷകർ നൽകുന്നതല്ലെന്നും മംമ്ത കൂട്ടിച്ചേർത്തു.

To advertise here,contact us