ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി' കാണണ്ടേ... ബുക്കിങ് ആരംഭിച്ചു

'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് 'കൽക്കി 2898 എഡി' പറയുന്നത്

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എഡി'യുടെ ബുക്കിങ് ആരംഭിച്ചു. ജൂൺ 27 മുതൽ ചിത്രം തിയേറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ അടുത്തിടെ പുറത്തുവിട്ട റിലീസ് ട്രെയിലർ പ്രേക്ഷക പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ പുറത്തുവിട്ട ട്രെയിലറിന് മില്യൺ വ്യൂസാണ് ലഭിച്ചത്.

'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് 'കൽക്കി 2898 എഡി' പറയുന്നത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് ചിത്രം. പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, ദിഷാ പടാനി തുടങ്ങിയവർ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക. 'സുമതി'യായ് ദീപിക പ്രത്യക്ഷപ്പെടുമ്പോൾ 'അശ്വത്ഥാമാവ്' എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും 'യാസ്കിൻ' എന്ന കഥാപാത്രമായ് കമൽഹാസനും 'ഭൈരവ'യായ് പ്രഭാസും 'റോക്സി'യായി ദിഷാ പടാനിയും വേഷമിടുന്നു.

'സൂപ്പർതാരം എന്ന പദവി ചിലർ സ്വയം പ്രഖ്യാപിക്കുന്നതാണ്'; മംമ്ത മോഹൻ ദാസ്

ബിസി 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് 'കൽക്കി 2898 എഡി'യിൽ ദൃശ്യാവിഷ്കരിക്കുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത് മുതൽ വൻ പ്രതീക്ഷയോടെയാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിനായ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

To advertise here,contact us