250 കോടി കടം, ഓഫീസ് വിറ്റു; 'ബഡേ മിയാൻ' നിർമാതാവ് കടക്കെണിയിലെന്ന് റിപ്പോർട്ട്

350 കോടി ബജറ്റിലിറങ്ങിയ സിനിമ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ നിർമ്മാതാവ് സാമ്പത്തിക പ്രതിസന്ധിയിലായതായി റിപ്പോർട്ട്

ഈ വർഷം ബോളിവുഡ് കണ്ട ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നായിരുന്നു ബഡേ മിയാൻ ഛോട്ടേ മിയാൻ. ബോളിവുഡിലെ പ്രശസ്ത നിർമാതാവായ വാഷു ഭഗ്നാനിയുടെ ഉടമസ്ഥതയിലുള്ള പൂജ എന്റർടെയ്ൻമെന്റ് ആയിരുന്നു ചിത്രം നിർമ്മിച്ചത്. 350 കോടി ബജറ്റിലിറങ്ങിയ സിനിമ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ നിർമ്മാതാവ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതായി റിപ്പോർട്ട്.

സിനിമ പരാജയമായതോടെ സംഭവിച്ച 250 കോടി രൂപയുടെ കടം വീട്ടാനായി വഷു ഭഗ്നാനി തന്റെ മുംബൈയിലെ ഓഫീസ് വിറ്റതായാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ പ്രൊഡക്ഷൻ ഹൗസ്, തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഏകദേശം 80% ജീവനക്കാരെയും പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.

അതിനിടെ പൂജ എന്റർടെയ്ൻമെന്റിന്റെ ഭാഗമായ രുചിത കാംബ്ലെ കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പ്രൊഡക്ഷൻ ഹൗസിന്റെ ഭാഗമായി പ്രവർത്തിക്കരുത്. ഒട്ടും പ്രഫഷണല് അല്ലാത്ത രീതിയിലാണ് ഇവര് പ്രവര്ത്തിക്കുന്നതെന്നും ശമ്പളം ലഭിക്കാൻ പാടുപെടുകയാണെന്നും രുചിത കാംബ്ലെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

90 കോടിയും കടന്ന അടിപൊളി കല്യാണം ഇനി ഒടിടിയിലേക്ക്; ഗുരുവായൂരമ്പല നടയില് ഡിജിറ്റൽ സ്ട്രീമിങ് ഉടൻ

അതേസമയം 2024 ഏപ്രിലിലെ ഈദ് ദിനത്തിൽ തിയേറ്ററിലെത്തിയ ബഡേ മിയാൻ ഛോട്ടേ മിയാൻ 95 കോടി മാത്രമാണ് നേടിയത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജാണ് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ.

To advertise here,contact us