നയൻതാരയ്ക്ക് പിന്നാലെ ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ മറ്റൊരു തെന്നിന്ത്യൻ നായികക്കൊപ്പം പ്രവർത്തിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സമാന്തയ്ക്കൊപ്പമാകും ഷാരൂഖിന്റെ അടുത്ത ചിത്രമെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിറ്റ് സംവിധായകൻ രാജ്കുമാർ ഹിറാനിയായിരിക്കും ചിത്രമൊരുക്കുക.
ഒരു ആക്ഷൻ ചിത്രമായിരിക്കുമിത് എന്നാണ് റിപ്പോർട്ട്. ഡങ്കിക്ക് ശേഷം എസ്ആർകെയും രാജ്കുമാർ ഹിറാനിയും ഒന്നിക്കുന്ന ചിത്രമെന്നതിനാൽ തന്നെ ആരാധകരിൽ ഈ റിപ്പോർട്ട് ഏറെ ആവേശമുണർത്തുന്നുണ്ട്. ഒപ്പം സംവിധായകൻ ഇതുവരെ ചെയ്തതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ശൈലിയിലുള്ള സിനിമയായിരിക്കും ഇതെന്നും സൂചനകളുണ്ട്.
'അവളുടെ ശബ്ദം ഇങ്ങനെ ഉപയോഗിക്കേണ്ടി വരുമെന്ന് കരുതിയില്ല'; ശ്രദ്ധ നേടി യുവന്റെ കുറിപ്പ്
കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ഇരുവരും ഒന്നിച്ച ഡങ്കി. ആഗോളതലത്തിൽ 400 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഇന്ത്യയില് നിന്ന് മാത്രം 206 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്ട്ട്. ചിത്രത്തില് വിക്കി കൗശൽ, തപ്സി പന്നു, വിക്രം കൊച്ചാര്, ജ്യോതി സുഭാഷ്, അനില് ഗ്രോവര്, ബൊമൻ ഇറാനി, ദേവെൻ, അരുണ് ബാലി, അമര്ദീപ് ഝാ, ജിതേന്ദ്ര, ഷാഹിദ്, ജെറെമി തുടങ്ങിയവരും പ്രധാന വേഷങ്ങളില് എത്തിയിരുന്നു. രാജ്കുമാര് ഹിറാനിക്കൊപ്പം ഡങ്കിയുടെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിജിത്ത് ജോഷിയും കനികയുമാണ്.