ഡബ്ബിളാ... ഡബ്ബിൾ, കിടിലൻ ചെയ്സിങ് സീൻ, 'ഗോട്ടി'ന് പിറന്തനാൾ വാഴ്ത്തുകൾ

വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് പ്രൊമോ പങ്കുവെച്ചിരിക്കുന്നത്

വിജയ് നായകനാകുന്ന 'ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ഒരോ അപ്ഡേഷനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രൊമോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് പ്രൊമോ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത് , വിദേശത്തെ ഒരു റോഡിൽ നടക്കുന്ന ചെയ്സിങ് സ്റ്റണ്ട് രംഗമാണ് പ്രൊമോയിൽ ഉള്ളത്. ആരാധകരെ കോരിത്തരിപ്പിക്കാൻ പാകത്തിനാണ് പ്രൊമോ റിലീസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രൊമോ പുറത്ത് വിട്ടിരുന്നു. ഇളയരാജയുടെ മകൾ അന്തരിച്ച ഗായിക ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം നടൻ വിജയ്യും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കബിലൻ വൈരമുത്തുവിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. തെന്നിന്ത്യൻ പിന്നണി ഗായികയായ ഭവതാരിണി കരളിലെ അർബുദത്തെ തുടർന്ന് ജനുവരി അഞ്ചിനാണ് മരിച്ചത്. ഗായികയ്ക്ക് ആദരസൂചകമായാണ് പാട്ടെത്തുന്നത്. ഗായികയുടെ ശബ്ദം എഐ സാങ്കേതിക മികവ് ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്. ഇതിനു മുന്നേ ചിത്രത്തിലേതായി എത്തിയ വിസിൽ പോട് എന്ന ഗാനവും ആലപിച്ചത് വിജയ് ആയിരുന്നു.

എൻ ഉയിർ ദളപതിക്ക്...; മക്കൾ തലൈവർക്ക് പിറന്തനാൾ

ഒരു സയൻസ് ഫിക്ഷൻ ഡ്രാമയാണ് വിജയ് നായകനാകുന്ന ഗോട്ട്. സിനിമയുടെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുമ്പോൾ വിജയ്യുടെ കരിയറിലെ അവസാനത്തെ ചിത്രമായിരിക്കുമിതെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. വിജയ് ഡബിൾ റോളിലാണ് ചിത്രത്തിലെത്തുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

To advertise here,contact us