വിജയ് നായകനാകുന്ന 'ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ഒരോ അപ്ഡേഷനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം 'വിസിൽ പോടിനു' ശേഷം അടുത്ത ഗാനം പുറത്തുവിടാൻ ഒരുങ്ങിയിരിക്കുകയാണ് അണിയറപ്രവർത്തകർ. പാട്ടിന്റെ പ്രമോ സംവിധായകൻ വെങ്കട് പ്രഭു പുറത്തുവിട്ടു. പാട്ടിന്റെ പൂർണ രൂപം നാളെ പുറത്ത് വിടുമെന്നും സംവിധായകൻ അറിയിച്ചിട്ടുണ്ട്.
ഇളയരാജയുടെ മകൾ അന്തരിച്ച ഗായിക ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം നടൻ വിജയ്യും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കബിലൻ വൈരമുത്തുവിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. തെന്നിന്ത്യൻ പിന്നണി ഗായികയായ ഭവതാരിണി കരളിലെ അർബുദത്തെ തുടർന്ന് ജനുവരി അഞ്ചിനാണ് മരിച്ചത്. ഗായികയ്ക്ക് ആദരസൂചകമായാണ് പാട്ടെത്തുന്നത്. ഗായികയുടെ ശബ്ദം എഐ സാങ്കേതിക മികവ് ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്.
A song which is very very close to our hearts will be yours tomorrow!!! Here is a chinna promo of a song with a big heart ♥️Vocal by @actorvijay sir & #Bhavatharini 🎤A @thisisysr magical 🎼A @kabilanvai lyrical ✍🏼A @vp_offl Hero#TheGreatestOfAllTime#KalpathiSAghoram… pic.twitter.com/QSVpYLG4Qo
ഒരു സയൻസ് ഫിക്ഷൻ ഡ്രാമയാണ് വിജയ് നായകനാകുന്ന ഗോട്ട്. സിനിമയുടെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുമ്പോൾ വിജയ്യുടെ കരിയറിലെ അവസാനത്തെ ചിത്രമായിരിക്കുമിതെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. വിജയ് ഡബിൾ റോളിലാണ് ചിത്രത്തിലെത്തുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.