സൂര്യ 44നായി പ്രതിഫലം വർധിപ്പിച്ച് പൂജ ഹെഗ്ഡെ; നടിപ്പിൻ നായകനൊപ്പം സ്ക്രീനിൽ വരാൻ വാങ്ങുന്നത് ഇത്ര

സൂര്യ 44 നായി താരം പ്രതിഫലം വർധിപ്പിച്ചതായാണ് റിപ്പോർട്ട്

icon
dot image

സൂര്യയും കാർത്തിക് സുബ്ബരാജും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന വാർത്തകൾ തമിഴകത്ത് ഏറെ ചർച്ചയായിരുന്നു. സൂര്യ 44 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയിൽ പൂജ ഹെഗ്ഡെയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂര്യയ്ക്കൊപ്പം ആദ്യമായി സ്ക്രീൻ സ്പേസ് പങ്കിടുന്ന ചിത്രത്തിനായി താരം വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുളള റിപ്പോർട്ടുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

സൂര്യ 44 നായി താരം പ്രതിഫലം വർധിപ്പിച്ചതായാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണ ഗതിയിൽ ഒരു സിനിമയ്ക്കായി നടിയുടെ പ്രതിഫലം മൂന്ന് മുതൽ മൂന്നരക്കോടി വരെയാണ്. എന്നാൽ സൂര്യ 44 നായി നടി നാല് കോടി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

ചിത്രത്തിൽ ജയറാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'ലവ് ലാഫ്റ്റർ വാർ' എന്ന ടാഗ്ലൈനോടെയുള്ള സിനിമ ആക്ഷനും പ്രാധാന്യം നൽകുന്ന പ്രണയകഥയായിരിക്കുമെന്നാണ് സൂചന. സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഇത്രേ ഒള്ളൂ..! പത്ത് വരിയിൽ 'ആടുജീവിതം' കഥയെഴുതി മിടുക്കി, ചിത്രം പങ്കുവെച്ച് ബെന്യാമിൻ

മലയാളത്തിൽ നിന്ന് ജോജു ജോർജും സിനിമയിൽ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ കാർത്തിക് സുബ്ബരാജിന്റെ 'ജഗമേ തന്തിരം' എന്ന സിനിമയിലും ജോജു ഭാഗമായിരുന്നു.

dot image
To advertise here,contact us