ദുൽഖർ സൽമാനെ നായകനാക്കി വെങ്കട് അറ്റ്ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്കി ഭാസ്കർ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായി ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിനായി ആരാധകർ വലിയ കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
' മിണ്ടാതെ' എന്ന് തുടങ്ങുന്ന ഗാനത്തിന് ജി വി പ്രകാശാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. യാസിൻ നിസാറും ശ്വേത മോഹനും ആലപിച്ച ഗാനം മനോഹരമായ മെലഡിയാണ്. വൈശാഖ് സുഗുണനാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. 2024 സെപ്റ്റംബർ 27ന് ചിത്രം തിയേറ്ററുകളിലെത്തും.
ആക്ഷൻ രംഗത്തിനിടയിൽ പ്രിയങ്ക ചോപ്രയ്ക്ക് കഴുത്തിന് പരിക്ക്; ചിത്രം പങ്കുവെച്ച് താരം
തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട് അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ' ലക്കി ഭാസ്കർ'. സിതാര എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീകാര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നവീൻ നൂലി എഡിറ്റിങ്ങും നിർവഹിക്കുന്നു. പി ആർ ഒ - ശബരി.