കമൽ ഹാസൻ പതിനൊന്നു കൊല്ലം മുന്നേ കണ്ടെത്തി, 'മഹാരാജ'യുടെ സംവിധായകൻ കില്ലാടി തന്നെ

റിലീസ് ചെയ്ത മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ 21 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്

വിജയ് സേതുപതിയെ നായകനാക്കി നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ചിത്രമാണ് 'മഹാരാജ'. മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ് സിനിമയിപ്പോൾ. റിലീസ് ചെയ്ത മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ 21 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സിനിമ ഹിറ്റായതോടെ നിഥിലൻ സ്വാമിനാഥൻ എന്ന പേര് തമിഴകത്ത് പ്രശസ്തി നേടിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ, പതിനൊന്നു വർഷം മുന്നേ നടൻ കമൽ ഹാസൻ നിഥിലൻ സ്വാമിനാഥനെ പ്രശംസിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിഥിലൻ സംവിധാനം ചെയ്ത 'പുന്നഗൈ വാങ്ങിനാൾ കണ്ണീർ ഇളവസം' എന്ന ഷോർട്ട് ഫിലിം നടൻ കണ്ടിരുന്നെന്നും നിർമാണ രംഗത്ത് പരിചയ സമ്പത്ത് ഇല്ലെങ്കിലും നിഥിലനിൽ പ്രതീക്ഷ ഉണ്ടെന്നുമായിരുന്നു കമൽ ഹാസൻ വീഡിയോയിൽ പറയുന്നത്. ഈ വീഡിയോ സംവിധായകൻ നിഥിലൻ തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്നിൽ വിശ്വാസം പ്രകടിപ്പിച്ചതിന് കമൽ ഹാസന് നന്ദിയും, അദ്ദേഹത്തിന്റെ വാക്കുകൾ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നുണ്ടെന്നും നിഥിലൻ കുറിച്ചു.

അടിച്ചു കയറി വിജയ് സേതുപതി, തമിഴിൽ തിരുവിഴ; 'മഹാരാജ' തിയേറ്ററുകൾ തൂക്കി

Kamal Hassan about director ⁦@Dir_Nithilan⁩ 👍🏻👍🏻 pic.twitter.com/O8PkMSJUxQ

2017-ൽ പുറത്തിറങ്ങിയ 'കുരങ്ങു ബൊമ്മൈ' എന്ന ചിത്രമാണ് നിഥിലന്റെ ആദ്യ സംവിധാനം. നിരവധി ഷോർട്ട് ഫിലിമുകൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന മഹാരാജ പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് നിർമിച്ചത്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്.

To advertise here,contact us