പോരാട്ടത്തിന് മുന്നാടി തമിഴ് മക്കൾ കൂടെ...; വിജയ് തമിഴ്നാട്ടിൽ പര്യടനത്തിനൊരുങ്ങുന്നു

തമിഴ് മക്കളെ നേരിൽ കണ്ട് അവരുമായി അടുപ്പമുണ്ടാക്കുക, അവരുടെ പ്രശ്നങ്ങൾ പഠിക്കുക എന്നതാണ് പര്യടനത്തിന്റെ പ്രധാന ഉദ്ദേശ്യം

ചെന്നൈ: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് അടിത്തട്ടിൽ നിന്ന് പ്രവർത്തനം ആരംഭിക്കാൻ തയാറെടുക്കുകയാണ് നടൻ വിജയ്യും സംഘവും. വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം ഇതിനായുള്ള പര്യടനം ഉടൻ ആരംഭിക്കും. തമിഴ് മക്കളെ നേരിൽ കണ്ട് അവരുമായി അടുപ്പമുണ്ടാക്കുക, അവരുടെ പ്രശ്നങ്ങൾ പഠിക്കുക എന്നതാണ് പര്യടനത്തിന്റെ പ്രധാന ഉദ്ദേശ്യം.

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും എല്ലാ ജില്ലകളിലും പര്യടനം നടത്തി പൂർത്തിയാക്കാനാണ് പദ്ധതി. മാത്രമല്ല, ഈ യാത്രയിൽ ജില്ലാ യൂണിറ്റുകളുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുകയും ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുക എന്നത് തന്നെയാണ് ലക്ഷ്യമെന്ന് തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി ബസി ആനന്ദ് കരൂരിൽ പറഞ്ഞു.

രണ്ട് കോടി പുതിയ അംഗങ്ങളെ കൂട്ടായ്മയിൽ ചേർക്കാനാണ് വിജയ് നൽകിയിരിക്കുന്ന നിർദേശം. വനിതാ പങ്കാളിത്തവും ഉറപ്പുവരുത്തുകയും വർധിപ്പിക്കുകയും ചെയ്യും. അംഗത്വമെടുക്കുന്നതിനായുള്ള മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ജില്ലകളും നിയമസഭാ മണ്ഡലങ്ങളും തിരിച്ച് മെമ്പർഷിപ്പ് ഡ്രൈവ് നടത്തണമെന്നാണ് വിജയ് നിർദേശിച്ചിരുക്കുന്നത്. ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്.

നൂറും അല്ല ഇരുന്നൂറും അല്ല, 'അതുക്കും മേലേ'; ഇന്ത്യൻ നായകന്മാർ 'സോ എക്സ്പെൻസീവ്'

To advertise here,contact us